സി.ജെ.റോയിക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി; മൃതദേഹം സംസ്കരിച്ചു
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ഡോ. സി. ജെ. റോയിയുടെ മൃതദേഹം സംസ്കരിച്ചു. സി.ജെ. റോയിയുടെ അഭിലാഷപ്രകാരം സ്വന്തം റിസോർട്ടായ ബംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാചേഴ്സ് ലക്ഷ്വറിയിലാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ റിസോർട്ടിൽ പൊതുദർശത്തിനു വെച്ചിരുന്നു. തുടർന്ന് കാൽക്കരെ സെന്റ് ജോസഫ്സ് പള്ളിയിൽ 2.30ന് സംസ്കാര ശുശ്രൂഷ നടത്തി. പിന്നാലെ റിസോർട്ടിലേക്കെത്തിച്ച്
കാർ മരത്തിലിടിച്ചു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. താമരശേരി അമ്പായത്തോടാണ് അപകടം നടന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കേന്ദ്ര ബഡ്ജറ്റ് 2026; ആദായ നികുതി നിയമത്തിൽ വരുന്നത് വൻ മാറ്റം
ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബഡ്ജറ്റ് അവതരണത്തിലായിരുന്നു ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. നികുതി നയങ്ങൾ ലഘൂകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. കുറഞ്ഞ ടിസിഎസ് നിരക്കുകളും പുതിയ ഫോമുകളും അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഐടിആർ -1, ഐടിആർ – 2 ഫോമുകൾ ഉപയോഗിച്ച് വ്യക്തിഗത നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള
പ്രതിരോധ ബജറ്റിൽ വൻ വർധന; പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത് 7.85 ലക്ഷം കോടി രൂപ
പ്രതിരോധ ബജറ്റിൽ വൻ വർധന പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷത്തേക്ക് 7.85 ലക്ഷം കോടി രൂപയാണ് പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 11 ശതമാനമാണ് പ്രതിരോധത്തിനായി മാറ്റിവച്ചത്. കഴിഞ്ഞ വർഷം ഇത് എട്ടു ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിരോധ വിഹിതത്തിൽ ഉണ്ടായ ഈ വർധന രാജ്യത്തെ സൈനിക ചരിത്രത്തിലെ തന്നെ റിക്കാർഡാണ്. സായുധ സേനയുടെ ആധുനികവത്കരണത്തിനായി മാത്രം 2.19 ലക്ഷം
ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു ഉൾപ്പെടെ ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍
ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഹൈദരാബാദ്-ബെംഗളൂരു, ചെന്നൈ-ബെംഗളൂരു, മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ചെന്നൈ, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്കരണം അടക്കമുള്ള കാര്യങ്ങള്‍
ബാംഗ്ളൂരിൽ നിര്യാതനായി
ഹൊറമാവ് ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന പ്രമോദ്.എം.പി(76) ബാംഗ്ളൂരിൽ നിര്യാതനായി. കണ്ണൂർ താവക്കര സ്വദേശിയാണ്. SAN എഞ്ചിനീയറിംഗ് & ലോക്കോമോട്ടീവിൽ ജീവനക്കാരനും കേരള സമാജം ദൂരവാണിനഗർ മുൻ വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: രശ്മിമക്കൾ: വന്ദന, വിധുൻ സംസ്കാരം നാളെ വൈകുന്നേരം 4 മുതൽ 5 വരെ കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിൽ.
കെ റെയില്‍ അടഞ്ഞ അധ്യായം; തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമെന്നതിന് എത്രമാസത്തെ ഉറപ്പുണ്ട്: ബിനോയ് വിശ്വം
അടഞ്ഞ അധ്യായമാണ് ‘കെ റെയില്‍’ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിവേഗ റെയില്‍ ഉണ്ടാവും. അത് ഏത് പദ്ധതിയായാലും കുഴപ്പമില്ല. കേരള സര്‍ക്കാരിന് പിടിവാശിയൊന്നുമില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. ‘പദ്ധതിയുടെ പേരല്ല വിഷയം. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ ഉചിതമായ മാര്‍ഗം വേണം. കേരളത്തിന്റെ പ്രശ്നം സ്ഥലലഭ്യതയാണ്. ജനങ്ങളുടെ ജീവിതത്തെയും അവരുടെ വാസസ്ഥലങ്ങളെയും കൃഷിയിടങ്ങളെയും ബാധിക്കാതെ ഏറ്റവും ചുരുങ്ങിയ സ്ഥലവിനിയോഗത്തില്‍ ഏറ്റവും വേഗതയേറിയ യാത്രാ മാര്‍ഗമാണ് ആവശ്യം. പ്രാധാന്യം
എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ; വനിതകൾക്കായി ‘ഷീ മാർട്ട്’ പദ്ധതി
ഗ്രാമീണ മേഖലയിലെ വനിതകളെ സംരംഭകരാക്കി മാറ്റുന്നതിനായി ബജറ്റിൽ വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. വനിതാ സംരംഭകർക്കായി ‘ഷീ മാർട്ട്’ പദ്ധതിയും ജോലി ചെയ്യുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റലുകളും പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രത്യേക വിപണന ശൃംഖലയാണ് ‘ഷീ മാർട്ട്’.സ്വയം സഹായ സംഘങ്ങൾക്കും വനിതാ സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക വിദ്യയും ആധുനിക യന്ത്രങ്ങളും ലഭ്യമാക്കാൻ പ്രത്യേക ധനസഹായം
കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
രാജ്യത്തെ ബയോഫാർമസ്യൂട്ടിക്കൽ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസർ, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ വില കുറഞ്ഞതാക്കുമെന്ന് ധനമന്ത്രി തൻ്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 10,000 കോടി രൂപയുടെ എസ്എംഇ വളർച്ചാ ഫണ്ടും സീതാരാമൻ പ്രഖ്യാപിച്ചു. ഭാവിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തിരഞ്ഞെടുത്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 10,000 കോടി രൂപയുടെ സമർപ്പിത എസ്എംഇ വളർച്ചാ ഫണ്ട് ആരംഭിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ടന്ന് അവർ
ഭാരത് വിസ്താർ സ്ഥാപിക്കും; ബജറ്റിൽ കര്‍ഷകര്‍ക്കായി വമ്പൻ പ്രഖ്യാപനങ്ങൾ
കാർഷിക രംഗത്ത് വൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും. ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക് കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം പ്രഖ്യാപിച്ചു. പ്രത്യേക പദ്ധതി നാളികേര കൃഷിക്ക് വേണ്ടിയും പ്രഖ്യാപിച്ചു. കോക്കനട്ട് പ്രോമോഷൻ സ്കീം ആണ് വരുന്നത്. ഈ സ്കീമിലൂടെ ഒരു കോടിയോളം കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാകും. തെങ്ങു പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം നൽകും. ചന്ദനമരങ്ങളുടെ