‘മയക്കുമരുന്ന് ആളേക്കൊല്ലും; അതിന് ഒരു ന്യായീകരണവുമില്ല’: എം.എ ബേബി
Kerala
1 min read
10.7k

‘മയക്കുമരുന്ന് ആളേക്കൊല്ലും; അതിന് ഒരു ന്യായീകരണവുമില്ല’: എം.എ ബേബി

ഏപ്രിൽ 30, 2025
0

മയക്കുമരുന്നിന് ഒരു ന്യായീകരണവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. മനുഷ്യരെ അത് കൊല്ലുമെന്നും ചുറ്റുമുള്ളവരെ നരകത്തിലാക്കുമെന്നും എം.എ ബേബി കുറിച്ചു. കഞ്ചാവ് കേസിൽ റെഗ്ഗി സംഗീതത്തിൻ്റെ ആചാര്യനായ ബോബ് മാർലിയെ വരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എം.എ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല

Continue Reading
മേയ് 4 ന് പുസ്ത​ക പ്ര​കാ​ശ​ന​വും ച​ർ​ച്ച​യും
Association News
1 min read
11.7k

മേയ് 4 ന് പുസ്ത​ക പ്ര​കാ​ശ​ന​വും ച​ർ​ച്ച​യും

ഏപ്രിൽ 30, 2025
0

മേയ് 4 ന് സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീലത ഉണ്ണിയുടെ ‘ഇമ്മിണി വല്ല്യോരു കണ്ണട വേണം’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്യും. ജലഹള്ളി ക്രോസ് ദീപ്തി ഹാളിൽ വൈകീട്ട് 4 ന് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി കവയിത്രി ഇന്ദിര ബാലന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. സുദീപ തെക്കെപ്പാട്ട് സംസാരിക്കും. ശാന്ത മേനോൻ പുസ്‌തകം പരിചയപ്പെടുത്തും.

Continue Reading
പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിമാർ; ബാലാകോട്ടിന് ശേഷമുള്ള ആദ്യ ‘സൂപ്പർ കാബിനറ്റ്’
India
1 min read
10.0k

പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിമാർ; ബാലാകോട്ടിന് ശേഷമുള്ള ആദ്യ ‘സൂപ്പർ കാബിനറ്റ്’

ഏപ്രിൽ 30, 2025
0

പ്രധാനമന്ത്രിയുടെ വസതിയിൽ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നിർണായക യോഗങ്ങൾ നടക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അടക്കമുള്ളവർ യോഗങ്ങൾക്കായി പ്രധാനമന്ത്രിയുടെ 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലെത്തി. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗവും ഇന്ന് ചേരും. രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിക്കും. തുടർന്ന് മന്ത്രിസഭാ സാമ്പത്തിക കാര്യ സമതിയുടെയും

Continue Reading
മംഗളൂരു ആൾക്കൂട്ട കൊലപാതകം; വയനാട്  സ്വദേശി അഷ്റഫിൻ്റെ  മൃതദേഹം സഹോദരൻ ജബ്ബാർ ഏറ്റുവാങ്ങി
Karnataka
1 min read
9.3k

മംഗളൂരു ആൾക്കൂട്ട കൊലപാതകം; വയനാട്  സ്വദേശി അഷ്റഫിൻ്റെ  മൃതദേഹം സഹോദരൻ ജബ്ബാർ ഏറ്റുവാങ്ങി

ഏപ്രിൽ 30, 2025
0

കർണാടകയിലെ മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കബറടക്കം മലപ്പുറം പറപ്പൂരിലലെ മഹല്ല് പള്ളിയിൽ നടക്കും. പാകിസ്ഥാൻ അനുകൂല മുദ്രവാക്യം ക്രിക്കറ്റ് മത്സരത്തിനിടെ വിളിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അഷ്റഫ് എന്ന് കുടുംബം പറഞ്ഞു. ഇതുവരെ കേസിൽ 20 പേർ അറസ്റ്റിലായി. മംഗളൂരുവിൽ കനത്ത സുരക്ഷയാണ് സംഭവത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയേക്കും.

Continue Reading
വിഴിഞ്ഞം ഉദ്ഘാടനം: പരസ്യത്തിൽ പിണറായി വിജയൻ്റെ ചിത്രമില്ല; പങ്കെടുക്കില്ലെന്ന് വി ഡി സതീശൻ
Kerala
0 min read
8.8k

വിഴിഞ്ഞം ഉദ്ഘാടനം: പരസ്യത്തിൽ പിണറായി വിജയൻ്റെ ചിത്രമില്ല; പങ്കെടുക്കില്ലെന്ന് വി ഡി സതീശൻ

ഏപ്രിൽ 30, 2025
0

വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രമില്ല. ഇംഗ്ലീഷ് ദിനപത്രങ്ങളിലടക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത് 2047ൻ്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നൽകിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നുണ്ടായ പരസ്യനീക്കത്തിൽ സംസ്ഥാന സർക്കാർ വൃത്തങ്ങൾക്കിടയിൽ വ്യാപക

Continue Reading
പഹൽഗാം തിരിച്ചടി; സേനകൾക്കു സർവസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി
India
0 min read
8.8k

പഹൽഗാം തിരിച്ചടി; സേനകൾക്കു സർവസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ഏപ്രിൽ 30, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിക്ക് സേനകൾക്കു സർവസ്വാതന്ത്ര്യം നൽകി. പാകിസ്ഥാനെതിരേ സ്വീകരിച്ച നയതന്ത്ര നടപടികൾക്കു പിന്നാലെയാണ് സൈനികതിരിച്ചടി വൈകില്ലെന്ന സന്ദേശം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലുണ്ടായത്. പാകിസ്ഥാനെതിരേ ഉചിതമായ തിരിച്ചടി നൽകാൻ സേനകൾക്കു പൂർണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നു പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രീതി, സമയം, ആക്രമണലക്ഷ്യങ്ങൾ എന്നിവ സേനയ്ക്കു നിശ്ചയിക്കാം. ഇന്ത്യയുടെ സൈനികശേഷിയിലും കരുത്തിലും ക്ഷമതയിലും പൂർണ വിശ്വാസമുണ്ട്. ഭീകരതയെ തച്ചുടയ്ക്കുകയെന്ന ദൃഢനിശ്ചയമാണു രാജ്യഹിതമെന്നു മോദി ആവർത്തിച്ചു. ദേശീയ

Continue Reading
കണ്ണൂർ കെ കെ രാധാകൃഷ്ണന്‍ വധം; പ്രതിയുമായി അതിരുകടന്ന സൗഹൃദം; ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ
Kerala
0 min read
10.9k

കണ്ണൂർ കെ കെ രാധാകൃഷ്ണന്‍ വധം; പ്രതിയുമായി അതിരുകടന്ന സൗഹൃദം; ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

ഏപ്രിൽ 30, 2025
0

കണ്ണൂർ പിലാത്തറ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. മിനി നമ്പ്യാരെ ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. വെടിവച്ചുകൊന്ന എൻ

Continue Reading
പഹൽഗാം ഭീകരാക്രമണം; ഇരുരാജ്യങ്ങളോടും സംഘർഷം ഒഴിവാക്കണമെന്ന് യുഎൻ
World
1 min read
12.0k

പഹൽഗാം ഭീകരാക്രമണം; ഇരുരാജ്യങ്ങളോടും സംഘർഷം ഒഴിവാക്കണമെന്ന് യുഎൻ

ഏപ്രിൽ 30, 2025
0

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലെ സംഘർഷ സാധ്യതയിൽ ആശങ്കയറിയിച്ച് യുഎൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എന്നിവരെ യുഎൻ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടെറെസ് നേരിട്ട് വിളിച്ച് സംസാ രിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎൻ, സംഘർഷം ഒഴിവാക്കണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർത്ഥിച്ചു.യുഎൻ ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും ഒരുക്കമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. ഇന്ത്യ- പാക് അതിർത്തികളിൽ വർധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കമെന്നും

Continue Reading
ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണു; 8 മരണം നിരവധി പേര്‍ക്ക് പരിക്ക് 
India
1 min read
9.7k

ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണു; 8 മരണം നിരവധി പേര്‍ക്ക് പരിക്ക് 

ഏപ്രിൽ 30, 2025
0

ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിലെ മതില്‍ക്കെട്ട് ഇടിഞ്ഞുവീണു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദർശനത്തിനായി വരിനിന്നവരുടെ മുകളിലേക്കാണ് ക്ഷേത്രമതിൽക്കെട്ട് തകർന്നുവീണത്. മതിൽ ഇടിഞ്ഞുവീണ് എട്ടു പേർ മരിച്ചു. അപകടം ഉണ്ടായത് ബുധനാഴ്‌ച പുലർച്ച 2:30 ഓടെയാണ്. ക്ഷേത്രത്തിൻ്റെ പുതുതായി പണികഴിപ്പിച്ച 20 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത്. ശക്തമായ മഴയിൽ കുതിർന്നാണ് മതിൽ ഇടിഞ്ഞുവീണത് എന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. മരിച്ചവരുടെ

Continue Reading
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; 14 മരണം, നിരവധി പേർക്ക് പരിക്ക്
India
1 min read
10.5k

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; 14 മരണം, നിരവധി പേർക്ക് പരിക്ക്

ഏപ്രിൽ 30, 2025
0

കൊൽക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലിലുണ്ടായ തീപ്പിടത്തത്തിൽ 14 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി 8:30-ഓടെയാണ് നഗരമധ്യത്തിലുള്ള ഹോട്ടലിൽ തീപ്പിടിത്തമുണ്ടായത്. കൊൽക്കത്ത പോലീസ് കമ്മിഷണർ മനോജ് കുമാർ വർമ്മ, തീ നിയന്ത്രണവിധേയമാക്കിയതായി മാധ്യമങ്ങളോട് പറഞ്ഞു. തീപ്പിടിത്തത്തിന് ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനാല് മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി ആളുകളെ രക്ഷപ്പെടുത്തി ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്’, കമ്മിഷണര്‍ പറഞ്ഞു.അതേസമയം ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കർശനമാക്കണമെന്ന്

Continue Reading