കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് അനുവദിക്കില്ല; വി.ഡി. സതീശൻ
Kerala
0 min read
95

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് അനുവദിക്കില്ല; വി.ഡി. സതീശൻ

February 4, 2025
0

സര്‍ക്കാര്‍ കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചാല്‍ അതിന് അനുവദിക്കില്ലെന്ന് മാത്രമല്ല ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിൻ്റെ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ

Continue Reading
കിഫ്‌ബി ശാപമായി മാറുകയാണ്; രമേശ് ചെന്നിത്തല
Kerala
0 min read
94

കിഫ്‌ബി ശാപമായി മാറുകയാണ്; രമേശ് ചെന്നിത്തല

February 4, 2025
0

ശാപമായി മാറുകയാണെന്ന് കിഫ്‌ബി എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ടോൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജനങ്ങൾക്ക് യാത്രാ സൗകര്യങ്ങൾ സൗജന്യമാണ്. കേരളത്തിൽ റോഡുകളിലും പാലങ്ങളിലും നിലവിൽ ടോൾ ഇല്ല. അത് വീണ്ടും അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. വരുമാനത്തിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളുടെ തലയിൽ ടോൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.കിഫ്ബി വെള്ളനായാണ്. ഇത് സംസ്ഥാനത്തിന് ഗുണമല്ലെന്നും ദോഷകരമാകുമെന്നും നേരത്തെ തന്നെ തങ്ങൾ

Continue Reading
ട്രംപിന് ചൈനയുടെ തിരിച്ചടി
World
1 min read
95

ട്രംപിന് ചൈനയുടെ തിരിച്ചടി

February 4, 2025
0

യു.എസ് ഉത്പന്നങ്ങൾക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ ചൈനയുടെ തിരിച്ചടി. ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയ്ക്ക് 15 ശതമാനവും കാർഷിക യന്ത്രങ്ങൾ, ഉയർന്ന ശേഷിയുള്ള കാറുകൾ, അസംസ്കൃ്‌കൃത എണ്ണ എന്നിവയ്ക്ക് 10 ശതമാനം തീരുവയുമാണ് ചൈന ഏർപ്പെടുത്തിയത്. ഗൂഗിളിനെതിരെ കുത്തക വിരുദ്ധ അന്വേഷണവും ചൈനീസ് സർക്കാർ പ്രഖ്യാപിച്ചു. ഗൂഗിളിന് വിലക്ക് ഏർപ്പെടുത്തിയതോടെ കമ്പനികൾ പ്രതിസന്ധിയിലാണ്. ഇടപാടുകൾ വ്യാപകമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. ചൊവാഴ്‌ചയാണ് ചൈനക്കെതിരെ ഏർപ്പെടുത്തിയ 10 ശതമാനം താരിഫ്

Continue Reading
എ ഐ ചൂഷണത്തിന് വഴിയൊരുക്കും; എം വി ഗോവിന്ദന്‍
Kerala
0 min read
90

എ ഐ ചൂഷണത്തിന് വഴിയൊരുക്കും; എം വി ഗോവിന്ദന്‍

February 4, 2025
0

എഐ ചൂഷണത്തിന് വഴിയൊരുക്കുമെന്നും ഇത് മുതലാളിത്ത രാജ്യങ്ങളില്‍ സമ്പത്ത് കുന്നു കൂടുന്നതിനു കാരണമെന്നുമാണ് എം വി ഗോവിന്ദൻ്റെ പുതിയ പരാമര്‍ശം. എഐ സാങ്കേതികവിദ്യ കൈവശമുള്ളത് കുത്തക മുതലാളിമാരുടെ കയ്യിലാണെന്നും അത് വലിയ രീതിയില്‍ തൊഴിലില്ലായ്മ ഉണ്ടാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ എഐ സോഷ്യലിസത്തിലേക്കുള്ള പാതയാണെന്ന പരാമര്‍ശത്തില്‍ നിന്നും എന്തുകൊണ്ടാണ് നിലപാട് മാറ്റിയെന്ന മാധ്യമപ്രവര്‍ത്തകൻ്റെ ചോദ്യത്തിന് നിലപാടില്‍ മാറ്റമില്ലെന്നും നിങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്നുമായിരുന്നു മറുപടി. സിപിഎം കണ്ണൂര്‍

Continue Reading
ഒൻപതാം ക്ലാസുകാരൻ്റെ ആത്മഹത്യ; ന്യായീകരണവുമായി സ്കൂൾ അധികൃതർ
Kerala
0 min read
55

ഒൻപതാം ക്ലാസുകാരൻ്റെ ആത്മഹത്യ; ന്യായീകരണവുമായി സ്കൂൾ അധികൃതർ

February 4, 2025
0

ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ന്യായീകരണവുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂൾ അധികൃതർ. അദ്ധ്യാപകരും സഹപാഠികളുമൊക്കെ റാഗിംഗ് നടന്നിട്ടില്ലെന്നാണ് പറയുന്നത്. റാഗിംഗ് നടന്നതിന് തെളിവില്ല. യാതൊരു തെളിവുകളും ഇല്ലാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് അമ്മ പരാതി നൽകിയതെന്നും സ്‌കൂൾ അധികൃതർ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ

Continue Reading
മുകേഷ് എംഎൽഎക്കെതിരെയുള്ള കുറ്റപത്രം കോടതി മടക്കി
Kerala
0 min read
89

മുകേഷ് എംഎൽഎക്കെതിരെയുള്ള കുറ്റപത്രം കോടതി മടക്കി

February 4, 2025
0

അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ എം മുകേഷ് എംഎൽഎക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. കുറ്റപത്രത്തിലെ തീയതികളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പിഴവ് തിരുത്തി കുറ്റപത്രം സമർപ്പിക്കാനും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്. താരസംഘടനയായ അമ്മയുടെ

Continue Reading
ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില
Kerala
0 min read
56

ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില

February 4, 2025
0

ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും ഉയർന്നു. ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില 62,​000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 62,​480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,​810 രൂപയിലാണ് എത്തിയത്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണവില വർദ്ധനയ്ക്ക് കാരണം.

Continue Reading
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന; ക്ഷേമപെൻഷൻ വര്‍ധിപ്പിക്കാനുള്ള സാധ്യതയും; ധനമന്ത്രി
Kerala
0 min read
87

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന; ക്ഷേമപെൻഷൻ വര്‍ധിപ്പിക്കാനുള്ള സാധ്യതയും; ധനമന്ത്രി

February 4, 2025
0

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി അറിയിച്ചു. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലെന്നും കെ എൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക്

Continue Reading
കടൽ മണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27 ന് കേരളത്തിൽ തീരദേശ ഹർത്താൽ
Kerala
0 min read
118

കടൽ മണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27 ന് കേരളത്തിൽ തീരദേശ ഹർത്താൽ

February 4, 2025
0

ഫെബ്രുവരി 27 ന് കേരളത്തിൽ കടൽ മണൽ ഖനനത്തിനെതിരെ മൽസ്യത്തൊഴിലാളി യൂണിയനുകൾ തീരദേശ ഹർത്താൽ പ്രഖ്യാപിച്ചു. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത് .കടൽമണൽ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലും കേരളത്തിലും ഉള്ള മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മാർക്കറ്റുകളും

Continue Reading
കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു
Kerala
0 min read
92

കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു

February 4, 2025
0

ശമ്പളം കൃത്യ സമയത്ത് നൽകുന്നത് ഉൾപ്പെടെയുള്ള 12 മറ്റാവശ്യങ്ങളും ഉന്നയിച്ചുള്ള പണിമുടക്ക് കെഎസ്ആർടിസിയിൽ ആരംഭിച്ചു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച സമരം ഇന്നലെ അർദ്ധരാത്രി മുതൽ ഇന്ന് അർദ്ധരാത്രിവരെയാണ്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിലപ്പോവില്ലെന്ന നിലപാടിലാണ് സമരക്കാർ. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതവകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കുന്നില്ലെന്നും ഇപ്പോഴും ശമ്പളം മാസത്തിൻ്റെ പകുതിവരെ നീളുന്നതുമാണ് സമരകാരണങ്ങളിൽ പ്രധാനമായി പറയുന്നത്. ഇതിനൊപ്പം മറ്റാവശ്യങ്ങളും ഇവർ

Continue Reading