സെൽ മാറ്റണമെന്ന നടൻ ദർശൻ്റെ ആവശ്യം കോടതി തള്ളി
Karnataka
0 min read
6.4k

സെൽ മാറ്റണമെന്ന നടൻ ദർശൻ്റെ ആവശ്യം കോടതി തള്ളി

ഒക്ടോബർ 31, 2025
0

സെൽ മാറ്റണമെന്ന നടൻ ദർശൻ്റെ ആവശ്യം അഡീഷണൽ സിറ്റി സിവിൽ കോടതി തള്ളി. പരപ്പന അഗ്രഹാര ജയിലിലുള്ള ദർശൻ കൂടുതൽ സൗകര്യം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. പുതിയ കിടക്കയും തലയിണയും നൽകണമെന്ന ആവശ്യവും കോടതിതള്ളി. എല്ലാ മാസവും പുതിയ കിടക്ക വിരിയും വസ്ത്രങ്ങളും വീട്ടിൽനിന്ന് എത്തിച്ചു നൽകുന്നതിന് കോടതി അനുമതി നൽകി. ഇപ്പോഴുള്ള സെല്ലിൽ സൂര്യപ്രകാരം കയറാത്തതാണെന്നും ഇവിടെനിന്ന് മാറ്റണമെന്നുമായിരുന്നു ദർശൻ്റെ ആവശ്യപെട്ടത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ മാറ്റാൻ

Continue Reading
ചികിത്സയിൽ കഴിയുന്ന ഗവർണർ താവർചന്ദ് ഗഫ്ലോതിനെ സിദ്ധരാമയ്യ സന്ദർശിച്ചു
Karnataka
0 min read
6.9k

ചികിത്സയിൽ കഴിയുന്ന ഗവർണർ താവർചന്ദ് ഗഫ്ലോതിനെ സിദ്ധരാമയ്യ സന്ദർശിച്ചു

ഒക്ടോബർ 31, 2025
0

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർണാടക ഗവർണർ താവർചന്ദ് ഗഫ്ലോതിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. തിങ്കളാഴ്‌ചയാണ് ഗവർണറെ പനിയും പുറംവേദനയും ബാധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഗവർണർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. മന്ത്രിമാരായ എം.സി. സുധാകർ, ബൈരതി സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മധ്യപ്രദേശിൽ ഒട്ടേറെ പരിപാടികൾ സംബന്ധിച്ചശേഷം രാജ്‌ഭവനിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് നേരിയ പനിയും പുറംവേദനയും ബാധിച്ചിരുന്നു. ഇന്ന് ഗവർണർ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രപതിവൃത്തങ്ങൾ പറഞ്ഞു.

Continue Reading
നടൻ പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം
Karnataka
1 min read
6.8k

നടൻ പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം

ഒക്ടോബർ 31, 2025
0

നടൻ പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം. കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണിത്. കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിൻ്റെ ഭാഗമായി 70 പേർക്കാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്. കന്നഡ സാഹിത്യനിരൂപകൻ രാജേന്ദ്ര ചെന്നി, എഴുത്തുകാരൻ റഹ്‌മത്ത് തരികെരെ, മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.എം. ഹനീഫ്, സിനിമാ-സീരിയൽ നടി വിജയലക്ഷ്‌മി സിങ്, പ്രവാസി വ്യവസായി സക്കറിയ ജൊകാട്ടെ എന്നിവരും ഉൾപ്പെട്ടു. നാളെ നടക്കുന്ന കന്നഡ രാജ്യോത്സവ

Continue Reading
ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ; ജെമിമ റോഡ്രിഗസിന് സെഞ്ച്വറി
Sports
0 min read
6.8k

ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ; ജെമിമ റോഡ്രിഗസിന് സെഞ്ച്വറി

ഒക്ടോബർ 31, 2025
0

ജെമിമ റോഡ്രിഗസിൻ്റെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയെ ചരിത്രവിജയത്തിലേക്കും ലോകകപ്പിൻ്റെ ഫൈനലിലേക്കും നയിച്ചു. വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് കടന്നു. വനിതാ ഏകദിന ക്രിക്കറ്റിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ റൺചേസും ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയ നൽകിയ 338 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് പന്ത് ബാക്കിയിരിക്കെ വിജയം സ്വന്തമാക്കി. 127 റൺസുമായി ജെമിമ റോഡ്രിഗസ് അസാധാരണ പ്രകടനം കാഴ്ചവെച്ചു. ഹർമൻപ്രീത് കൗർ

Continue Reading
കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നവംബർ 30ന്
Association News
0 min read
6.9k

കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നവംബർ 30ന്

ഒക്ടോബർ 30, 2025
0

ടി സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ചു ഓണാഘോഷത്തിൻ്റെ ഉദ്‌ഘാടനം, നവംബർ 1ന് നടത്തും. അതിനോടനുബന്ധിച്ചു നവംബർ 2ന് വൈകുന്നേരം 4.30ന് നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ മുഖ്യാതിഥി ആയിരിക്കും. കൈരളി വെൽഫെയർ അസോസിയേഷൻ്റെ 75 വയസ്സിൽ കൂടുതലുള്ള സീനിയർ മെമ്പർമാരെ പൊന്നാട അണിയിച്ചു ആദരിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിൽ വിവിധ പരിപാടികൾ അരങ്ങേറും. മെഗാ ഓണാഘോഷ പരിപാടി നവംബർ 30ന്

Continue Reading
കേരളസമാജം ബാംഗ്ലൂർ- മാഗഡി റോഡ് സോൺ കേരള-കർണാടക പിറവി ആഘോഷം നവംബർ 1ന്
Association News
1 min read
6.9k

കേരളസമാജം ബാംഗ്ലൂർ- മാഗഡി റോഡ് സോൺ കേരള-കർണാടക പിറവി ആഘോഷം നവംബർ 1ന്

ഒക്ടോബർ 30, 2025
0

കേരളസമാജം ബാംഗ്ലൂർ- മാഗഡി റോഡ് സോൺ കേരള–കർണാടക പിറവി ആഘോഷവും മലയാളം ക്ലാസ് ഉദ്ഘാടന ചടങ്ങും സംഘടിപ്പിക്കുന്നു. 2025 നവംബർ 1ന് രാവിലെ 11.00 മണിക്ക് സമാജം ഓഫീസിൽ പതാക ഉയർത്തും. സെൻട്രൽ കമ്മിറ്റി ഓഫീസ് ബേറേഴ്‌സിനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. മലയാളം മിഷൻ്റെ പത്താം ക്ലാസ് തത്തുല്യ പരീക്ഷയിൽ പാസായ വിദ്യാർത്ഥികളെ ചടങ്ങിൽവച്ച് മൊമെന്റോ നൽകി ആദരിക്കും.

Continue Reading
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്: അപേക്ഷയുടെ അവസാന തീയതി നീട്ടണമെന്ന് ആവശ്യം
World
0 min read
7.1k

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്: അപേക്ഷയുടെ അവസാന തീയതി നീട്ടണമെന്ന് ആവശ്യം

ഒക്ടോബർ 30, 2025
0

നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വത്തിനുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ.കുഞ്ഞഹമ്മദും ഓർമ്മയും മുഖ്യമന്ത്രിക്കു കത്ത് അയച്ചു. തുടക്ക ഘട്ടത്തിലുണ്ടായ സാങ്കേതിക തടസങ്ങളും നോർക്ക ഐഡി കാർഡ് വിതരണം വൈകിയതും കാരണം നിരവധി പ്രവാസികൾക്ക് സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെന്നും അവസാന തിയതി നീട്ടണമെന്നും ഓർമയുടെ നൗഫൽ പട്ടാമ്പി (പ്രസിഡൻ്റ്), ഷിജു ബഷീർ (ജനറൽ സെക്രട്ടറി) എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ

Continue Reading
കേരള സമാജം ഭാരവാഹികൾക്ക് സ്വീകരണം നൽകി
Association News
0 min read
7.1k

കേരള സമാജം ഭാരവാഹികൾക്ക് സ്വീകരണം നൽകി

ഒക്ടോബർ 30, 2025
0

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള സമാജം ഭാരവാഹികൾക്ക് കേരള സമാജം കെ ആർ പുരം സോണിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ലഹർ സിംഗ് സിറോയ എം പി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റജി കുമാർ എന്നിവരുടെ നേതൃത്വത്തിൽ മത്സരിച്ചു വിജയിച്ച എല്ലാ ഭാരവാഹികളേയും ചടങ്ങിൽ ആദരിച്ചു. കേരള

Continue Reading
സി.എച്ച്.മെമ്മോറിയൽ മാനവ സേവാ പുരസ്കാരം ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബിന്
Association News
0 min read
7.0k

സി.എച്ച്.മെമ്മോറിയൽ മാനവ സേവാ പുരസ്കാരം ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബിന്

ഒക്ടോബർ 30, 2025
0

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിൻ്റെ ആദ്യത്തെ സി.എച്ച്.മെമ്മോറിയൽ മാനവ സേവാ പുരസ്കാരത്തിന് ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബിനെ തിരഞ്ഞെടുത്തു. ബാംഗ്ലൂരിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ഡോക്ടർ എൻ.എ.മുഹമ്മദ് സാഹിബ്.

Continue Reading
കർണൂൽ ബസ് ദുരന്തത്തിൽ ട്വിസ്റ്റ്, അപകടത്തിനു കാരണം മറ്റൊരു ബസ് ?
India
1 min read
6.3k

കർണൂൽ ബസ് ദുരന്തത്തിൽ ട്വിസ്റ്റ്, അപകടത്തിനു കാരണം മറ്റൊരു ബസ് ?

ഒക്ടോബർ 30, 2025
0

19 പേർ കൊല്ലപ്പെട്ട കർണൂൽ ബസ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. അതേ റൂട്ടിൽ സഞ്ചരിച്ച മറ്റൊരു ബസിൻ്റെ ഡ്രൈവറാണ് അപകടം ഉണ്ടാക്കിയതെന്നും ഇയാൾക്കായി തിരച്ചിൽ തുടങ്ങിയതായും ആന്ധ്ര പോലീസ് അറിയിച്ചു. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിൽ 43 പേരുണ്ടായിരുന്നു. കർണൂൽ ജില്ലയിലെ ഉല്ലിന്ദകൊണ്ടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മദ്യപിച്ച ബൈക്കയാത്രികൻ നിയന്ത്രണം തെറ്റി ബസിന് ഇടിക്കുകയും ബൈക്കിൻ്റെ പെട്രോൾ ടാങ്ക് തകർന്ന തീപ്പിടിച്ച് ബസ് കത്തിയമരുകയായിരുന്നു എന്നാണ് പോലീസ്

Continue Reading