ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഉ​യ​ർ​ത്തി​യ 147 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗ​ളൂ​രു മ​റി​ക​ട​ന്നു. നി​ശ്ചി​ത ഓ​വ​റി​ൽ അ​വ​ർ​ക്ക് 146 റ​ൺ​സ് എടുക്കാനേ ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സിനു കഴിഞ്ഞുള്ളു.​മ​യാ​ങ്ക് യാ​ദ​വ് ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെങ്കിലും അത് സ്കോ​ർ ബോ​ർ​ഡി​ൽ പ്ര​തി​ഫ​ലി​ച്ചി​ല്ല. 160-170 റ​ൺ​സ് എ​ങ്കി​ലും പ്ര​തി​രോ​ധി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ല​ഖ്നൗ കു​റ​ഞ്ഞ സ്കോ​റി​ലൊ​തു​ങ്ങി​യ​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​ർ​സി​ബി​ക്ക് വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച തു​ട​ക്കമാണ് നൽകിയത്. ആ​ദ്യ ആ​റ് ഓ​വ​റു​ക​ളി​ൽ ത​ന്നെ ബൗ​ണ്ട​റി​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ കോ​ഹ്‌​ലി 49 റ​ൺ​സെ​ടു​ത്ത് വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കി. വി​രാ​ട് പു​റ​ത്താ​യ ശേ​ഷം ക​ളി അ​ല്പം മ​ന്ദ​ഗ​തി​യി​ലാ​യെ​ങ്കി​ലും ര​ജ​ത് പാ​ട്ടി​ദാ​റും ജി​തേ​ഷ് ശ​ർ​മ​യും ചേ​ർ​ന്ന് തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ബൗ​ണ്ട​റി​ക​ൾ നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു.

Related Posts