സൗ​ദി അ​റേ​ബ്യ​യി​ലെ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ വി​മാ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തായും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. കഴിഞ്ഞ ദിവസം പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ത​ക​ർ​ന്ന വി​മാ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​റാ​ന്‍റെ പ്ര​സ് ടി​വി പ്ര​സി​ദ്ധീ​ക​രി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

29 ഡ്രോ​ണു​ക​ളും ആ​റ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്നും 10 യു​എ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾക്ക് ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. എ​ഫ്-16 ജെ​റ്റ് വീ​ഴ്ത്തി​യ​താ​യും യു​എ​സ് എം​ക്യു-9 ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ട​താ​യും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. യു​ദ്ധം ഇ​പ്പോ​ൾ സൗ​ദി അ​റേ​ബ്യ​യ്ക്ക് പു​റ​ത്തേ​ക്കും വ്യാ​പി​ച്ചു.

Related Posts