ഇ​​​ന്ത്യ​​​യെ​​​യും കാ​​​ഷ്മീ​​​രി​​​നെ​​​യും ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന വി​​​വി​​​ധ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ഭ​​​യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് കോ​​​ണ്‍ഗ്ര​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് സ​​​ർ​​​വീ​​​സി​​​ന്‍റെ (സി​​​ആ​​​ർ​​​എ​​​സ്) റി​​​പ്പോ​​​ർ​​​ട്ട്. പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 15 തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ പ​​​ല​​​തും 1980ക​​​ൾ മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും 15ൽ 12​​​ഉം അ​​​മേ​​​രി​​​ക്ക​​​ൻ നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ വി​​​ദേ​​​ശ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യി (എ​​​ഫ്ടി​​​ഒ) നി​​​ർ​​​ണ​​​യി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

2001 പാ​​​ർ​​​ല​​​മെ​​​ന്‍റ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ജ​​​യ്ഷ്-​​​ഇ-​​​മൊ​​​ഹ​​​മ്മ​​​ദും 2008ലെ ​​​മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ഷ്മീ​​​ർ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ അ​​​ഞ്ചു തീ​​​വ്ര​​​വാ​​​ദ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​പ്പോ​​​ഴും പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർട്ടിൽ പറയുന്നു.

Related Posts