യു.എസിൻ്റെ 47 -ാം പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30 ന് വാഷിംഗ്‌ടണിൽ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾ അതിശൈത്യമായതിനാൽ കാപ്പിറ്റോൾ മന്ദിരത്തിൻ്റെ അകത്തു വെച്ചാണ് നടക്കുന്നത്. സാധാരണ അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് പ്രസിഡൻ്റ് ൻ്റെ സത്യപ്രതിജ്ഞ നടത്താറുള്ളത്. 1985 ൽ റൊണാൾഡ് റീഗൻ്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിൽ ആയിരുന്നു. അതേസമയം, വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ വെച്ചായിരുന്നു സ്ഥാനാരോഹണ ആഘോഷം നടത്തിയത്. വിരുന്നിൽ നിരവധി പ്രമുഖർ അടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു. ട്രംപ് ഇന്നലെ രാവിലെ വാഷിംഗ്‌ടണിലെത്തി ക്യാപിറ്റൽ വൺ അരീനയിൽ നടന്ന ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലിയിൽ പങ്കെടുത്തിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡൻ ചടങ്ങുകൾക്ക് സാക്ഷിയാകുമെന്ന് അറിയിച്ചു.

ഇന്ത്യന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. അർജന്റീന പ്രസിഡൻ്റ് ഹാവിയർ മിലെ ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെംഗ്, ശതകോടീശ്വരൻ ഇലോൺ മസ് ആമസോൺ മേധാവി ജെഫ് ബെസോസ്, തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. സാധരണ പ്രസിഡൻ്റ് ൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്ന പതിവ് യു എസിലില്ല. നയതന്ത്ര ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ജന്മാവകാശ പൗരത്വം നിറുത്തും, 20216ലെ കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ്, അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ, റഷ്യ- യുക്രെയിൻ യുദ്ധ പരിഹാരംമെക്സിക്കോയുടെയും കാനഡയുടെയും ഇറക്കുമതിക്ക് 25 ശതമാനം നികുതി, വനിതാ സ്പോർട്‌സിൽ ട്രാൻസ്ജെൻഡറുകളെ വിലക്കും, വാഹന വ്യവസായം ‘മെയ്ഡ് ഇൻ അമേരിക്ക’യാക്കും, ഇലക്ട്രിക് വാഹന ഉത്പാദനം കൂട്ടാനുള്ല ബൈഡൻ്റെ ഉത്തരവ് റദ്ദാക്കും എണ്ണ ഉത്പാദനം കൂട്ടും, ട്രാൻസ്ജെൻഡറുകൾക്കുള്ള പരിചരണ പദ്ധതികൾ നിറുത്തും ഇതൊക്കെയാണ് ആദ്യ ദിവസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

Related Posts