നേപ്പാളിൽ ഹിന്ദുരാജ്യപദവിയും രാജവാഴ്‌ചയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധ ത്തിനിടെയുണ്ടായ കലാപത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. ഇന്നലെ അഞ്ചു മണിക്കൂർ കർഫ്യൂ കാഠ്‌മണ്ഡുവിൽ പ്രഖ്യാപിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യം ഇറങ്ങി. പരിക്കേറ്റവരിൽ പകുതിയോളം പേർ പോലീസുകാരാണ്. പോലീസ് പ്രതിഷേധക്കാരെ പിരിച്ചു വിടാൻ ശ്രമിച്ചതോടെ കല്ലേറുണ്ടാകുകയായിരുന്നു.

മുൻ രാജാവ് ഗ്യാനേന്ദ്രയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഒരു വീടും എട്ടു വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ചിത്രങ്ങളും ചിലരുടെ പക്കലുണ്ടായിരുന്നു. സിപിഎൻ-യൂണിഫൈഡ് സോഷ്യലിസ്റ്റ്സ് പാർട്ടിയുടെ ബാനേശ്വറിലെ ഓഫീസും ആക്രമിക്കപ്പെട്ടു. ഭട്‌ഭടേനി സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച പ്രതിഷേധക്കാർ അന്നപൂർണ പോസ്റ്റ് പത്രത്തിൻ്റെയും കാന്തി പുർ ടെലിവിഷൻ്റെയും ഓഫീസുകൾ നശിപ്പിച്ചു.

Related Posts