ഡെൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനിറങ്ങിയ എഎപി നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും രാഹുൽഗാന്ധിയും തമ്മിലുള്ള പോർവിളി ഇന്ത്യാ സഖ്യത്തിലെ ഭിന്നത രൂക്ഷമാക്കി. കോൺഗ്രസ് പ്രചരണ റാലിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രസംഗിച്ച രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനമാണ് നടത്തിയത്. നരേന്ദ്രമോദിയും കെജ്‌രിവാളും തെറ്റായ വാഗ്ദാനങ്ങളാണെന്ന് നൽകുന്നത് രാഹുൽ ഗാന്ധി പറയുന്നു. ഡെൽഹിയെ അഴിമതി വിമുക്തമാക്കുന്നതിൽ അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഷീലാ ദീക്ഷിത് രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദെൽഹിയിൽ അരവിന്ദ് കെജ്രിവാൾ പറഞ്ഞത് ഓർമ്മയുണ്ടോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ഡെൽഹിയെ അഴിമതി രഹിതമാക്കി വൃത്തിയാക്കും എന്നായിരുന്നു കെജ്‌രിവാളിൻ്റെ അവകാശവാദം. എന്നാൽ നരേന്ദ്ര മോദിയെ പോലെ ജനങ്ങൾക്ക് തെറ്റായ വാഗ്ദാനമാണ് അരവിന്ദ് കെജ്‌രിവാളും നൽകുന്നത്. രാഹുൽ ഗാന്ധി ആരോപിക്കുന്നു. രാജ്യത്തെ ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക സമുദായങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കാൻ അരവിന്ദ് കെജരിവാളും നരേന്ദ്രമോദിയും ആഗ്രഹിക്കുന്നില്ലെന്നും രാഹുൽഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവിനർ അരവിന്ദ് കെജരിവാളും ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നില്ല. പിന്നാക്ക സമുദായങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കാൻ ഇരുവരും ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു.

Related Posts