ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ട്രെ​യി​ൻ ത​ട്ടി ഒ​രാ​ൾ മ​രി​ച്ച​ത​റി​ഞ്ഞ് അ​ന്വേ​ഷി​ക്കാ​ൻ ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ എ​തി​രെ വ​ന്ന മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ചു. ഇന്നലെ വൈ​കു​ന്നേ​രം പ​ച്ച്ദേ​വ്ര ഹാ​ൾ​ട്ട് ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ക​ൽ​ക്ക എ​ക്സ്പ്ര​സാ​ണ് ആ​ദ്യം മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യെ ഇ​ടി​ച്ച​ത്. തു​ട​ർ​ന്ന് ഈ ​ട്രെ​യി​ൻ ഇ​വി​ടെ പി​ടി​ച്ചി​ട്ടു.

ഇ​തി​ലെ ചി​ല യാ​ത്ര​ക്കാ​ർ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ പാ​ള​ത്തി​ലേ​ക്ക് ചാ​ടി ഇ​റ​ങ്ങി. ഇ​തി​നി​ടെ, എ​തി​ർ ദി​ശ​യി​ൽ മ​റ്റൊ​രു ട്രെ​യി​ൻ വ​രു​ന്ന​ത് ശ്ര​ദ്ധി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഈ ​സ​മ​യം ഇ​തി​ലൂ​ടെ ക​ട​ന്നു​വ​ന്ന പു​രു​ഷോ​ത്തം എ​ക്സ്പ്ര​സ് നാ​ല് പേ​രെ ഇ​ടി​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ അ​വ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ബി​ഹാ​റി​ലെ സി​വാ​ൻ സ്വ​ദേ​ശി​യാ​യ ബ​ലി​റാം ഭ​ഗ​ത്, മി​ർ​സാ​പൂ​രി​ലെ നീ​ബി സ്വ​ദേ​ശി​യാ​യ സു​നി​ൽ കു​മാ​ർ, ഫി​റോ​സാ​ബാ​ദി​ലെ ഖൈ​ർ​ഗ​ഢ് സ്വ​ദേ​ശി​യാ​യ ആ​കാ​ശ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റ് ര​ണ്ട് യാ​ത്ര​ക്കാ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ട്രെ​യി​നി​ന്‍റെ ജ​ന​റ​ൽ കോ​ച്ചു​ക​ളി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ട്രാ​ക്കി​ൽ നി​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ചീ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ (സി​പി​ആ​ർ​ഒ) ശ​ശി​കാ​ന്ത് ത്രി​പാ​ഠി പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഹൗ​റ-​ഡ​ൽ​ഹി റൂ​ട്ടി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Related Posts