പറവൂരിൽ മാറ്റം ഒന്നും ഉണ്ടാകില്ലെന്നും എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും മാറ്റം ഉണ്ടാവില്ലെന്നും നടൻ സലിം കുമാർ. പറവൂര്‍ വടക്കേക്കരയിൽ വൈറൽ പനിയുടെ ക്ഷീണം അവഗണിച്ച് വോട്ട് ചെയ്ത് സലിം കുമാർ. സലിം കുമാര്‍ കുടുംബസമേതം എത്തി പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വോട്ട് രേഖപ്പെടുത്തി.
കേരളത്തിലെ പോളിംഗ് ശതമാനം കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നത് എന്നാണ് സലിം കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈറൽ പനി കാരണം ആകെ തളർന്നിരിക്കുകയായിരുന്നു. അതിനാൽ വോട്ട് ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല. ഇന്നലെ ആശുപത്രിയിൽ പോയി വന്നതേയുള്ളു. വോട്ട് ചെയ്യാൻ പറ്റയതിൽ വലിയ സന്തോഷം.
മാറ്റം കേരളത്തിൽ ഉണ്ടാവും. ജയിക്കാൻ വേണ്ടിയല്ലേ പിഷാരടിയെ പാലക്കാട് സ്ഥാനാർഥിയാക്കിയത്. ആളുകൾ എന്തോ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യം മെയ് നാലാം തിയതി മാത്രമേ അറിയാൻ പറ്റുകയുള്ളു. ആൾക്കാരുടെ പോളിംഗ് രീതി കണ്ടിട്ട് വളരെ പോസിറ്റീവായാണ് തോന്നുന്നതെന്ന് സലിം കുമാർ പറഞ്ഞു. എറണാകുളത്ത് പോളിംഗ് 66 ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കുന്നത്തുനാട് മണ്ഡലത്തിലാണ്.