തങ്ങളുടെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ ഉപയോഗിച്ച് ഗൾഫ് കപ്പൽ പാതകൾ തടസപ്പെടുത്തുമെന്ന് രണ്ടാഴ്ച മുമ്പ് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. അമേരിക്കയാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്ന് വാർത്താ ഏജൻസിയായ സ്പെക്ടേറ്റർ ഇൻഡക്സ് എക്സിലൂടെഅറിയിച്ചു.
ഇറാനിലുടനീളമുള്ള ഭീകര ഭരണകൂടത്തിൻ്റെ ഡസൻ കണക്കിന് അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വിപുലമായ ആക്രമണങ്ങൾ പൂർത്തിയാക്കിയതായി ഇസ്രായേൽ സൈന്യവും പ്രസ്താവനയിറക്കി. എന്നാൽ ആക്രമണം നടന്ന സ്ഥലങ്ങളെക്കുറിച്ച് ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ ഉപയോഗിച്ച് ഗൾഫ് കപ്പൽ പാതകൾ തടസപ്പെടുത്തുമെന്ന് രണ്ടാഴ്ച മുമ്പ് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.