യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ പി​ന്തു​ണ​ച്ച് ഹി​സ്ബു​ള്ള. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തായി റി​പ്പോ​ർട്ട്. ല​ബ​ന​നി​ൽ നി​ന്ന് മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന സ്ഥി​രീ​ക​രി​ച്ചു.

ഇന്നലെ ഹി​സ്ബു​ള്ള ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് നി​ര​വ​ധി മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വെ​ന്ന് ഐ​ഡി​എ​ഫ് ​ആ​രോ​പിക്കുന്നു. ഹി​സ്ബു​ള്ള ഇറാൻ ഒ​പ്പം ചേ​ർ​ന്ന​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

അതേസമയം മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​സ്ര​യേ​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വ്യോ​മ​സേ​ന ത​ട​ഞ്ഞ​താ​യി ഐ​ഡി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യും ഐ​ഡി​എ​ഫ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ ഹി​സ്ബു​ള്ള ഇ​ട​പെ​ട്ടാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് നേ​ര​ത്തെ ഇ​സ്ര​യേ​ൽ അ​റി​യി​ച്ചി​രു​ന്നു.

Related Posts