ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാൻ. യുഎസ് താവളങ്ങൾക്കും ഇസ്രയേലിനുമെതിരേ ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്‍റെ ഐആർജിസി (ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) അറിയിച്ചത്.

ഖമനയ്‌യുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഐആർജിസി, നിമിഷങ്ങൾക്കുള്ളിൽ സൈനിക നടപടി ആരംഭിക്കുമെന്നും സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്നലെ പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിലാണ് ഖമനയ്‌യും മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടത്. ഖമനയ് കൊല്ലപ്പെട്ടെന്ന് ഡോണൾഡ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

Related Posts