ഇറാനുമേൽ അമേരിക്കയും ഇസ്രയേലും നടത്തിയ മിസൈൽ ആക്രമണത്തിൽ 36 വിദ്യാർഥികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ വ്യക്തമാക്കി.
മരിച്ചവരെല്ലാം കൊച്ചുകുട്ടികളാണെന്നും ഇറാൻ വ്യക്തമാക്കി.
രാവിലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന് സമീപം മിസൈൽ പതിച്ചിരുന്നു. പ്രസിഡണ്ട് മസൂദ് പെസഷ്കിയന്റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡണ്ട് അഹ്മദി നജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടെന്നും വിവരമുണ്ട്. ആക്രമണങ്ങൾ ക്രൂരമാണെന്നും ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.