ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ മി​ന്ന​ലാ​ക്ര​മ​ണം. ഇ​റാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഇ​സ്രാ​യേ​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ‘പ്ര​തി​രോ​ധ മി​സൈ​ൽ ആ​ക്ര​മ​ണം’ ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ടെ​ഹ്‌​റാ​ൻ ന​ഗ​ര​ത്തി​ലു​ട​നീ​ളം ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി. ഇ​റാ​നി​ൽ നി​ന്ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വ​ലി​യൊ​രു സൈ​നി​ക നീ​ക്കം മു​ൻ​കൂ​ട്ടി ത​ട​യു​ന്ന​തി​നാ​ണ് ഈ ‘​പ്ര​തി​രോ​ധ ആ​ക്ര​മ​ണം’ ന​ട​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കി.

ടെ​ഹ്‌​റാ​നി​ലെ ജം​ഹൂ​റി പ്ര​ദേ​ശം, യൂ​ണി​വേ​ഴ്‌​സി​റ്റി സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം മി​സൈ​ലു​ക​ൾ പ​തി​ച്ചു. ന​ഗ​ര​മ​ധ്യ​ത്തി​ലെ പാ​സ്ച​ർ സ്ട്രീ​റ്റി​ന് സ​മീ​പം വ​ലി​യ തോ​തി​ൽ പു​ക ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ടെ​ഹ്‌​റാ​നി​ൽ സ്ഫോ​ട​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ന​ത്ത ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു.

ഇ​റാ​നും അ​മേ​രി​ക്ക​യും ആ​ണ​വ ക​രാ​റി​നെ​ച്ചൊ​ല്ലിയുള്ള ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ആ​ക്ര​മ​ണം. മേ​ഖ​ല​യി​ൽ ഒ​രു പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ത് വ​ർ​ദ്ധിപ്പി​ക്കു​ന്നു. ഇ​സ്രാ​യേ​ലി​ൽ തി​രി​ച്ച​ടി ഭ​യ​ന്ന് അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങു​ക​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്‌തു.

Related Posts