ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​സ്രേ​ലി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി. ഭീ​ക​ര​വാ​ദ​ത്തെ ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ടും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ലി​ന് നേ​രെ ഒ​ക്ടോ​ബ​ർ 7-ന് ന​ട​ന്ന ഹ​മാ​സ് ആ​ക്ര​മ​ണ​ത്തെ അ​ദ്ദേ​ഹം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

“മാ​ന​വി​ക​ത​യ്ക്ക് ഭീ​ഷ​ണി​യാ​ണ് ഭീ​ക​ര​വാ​ദമെന്നും അ​തി​നെ​തി​രെ ലോ​ക​രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. ഇ​സ്രേ​ലി​നൊ​പ്പം ത​ന്നെ സ്വ​ത​ന്ത്ര​വും പ​ര​മാ​ധി​കാ​ര​മു​ള്ള​തു​മാ​യ പ​ല​സ്തീ​ൻ രാ​ഷ്ട്രം വേ​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സ​മാ​ധാ​ന​ത്തി​ലൂ​ടെ​യും മാ​ത്ര​മേ സാ​ധി​ക്കൂ​ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മ്മിപ്പി​ച്ചു.

ഇ​ന്ത്യ​യി​ലെ ജൂ​ത സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചും അ​വ​രു​ടെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു ​പ​റ​ഞ്ഞു. ഇ​സ്രേ​ലും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം കേ​വ​ലം ന​യ​ത​ന്ത്ര​പ​ര​മ​ല്ലെ​ന്നും അ​ത് പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ലും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ഗാ​സ​യി​ലെ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ദ്ദേ​ഹം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

ഗാ​സ​ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ ഇ​ന്ത്യ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​നോ​ടൊ​പ്പം നെ​സെ​റ്റി​ലെ​ത്തി​യ മോ​ദി​ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ-​സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related Posts