ഇ​റാ​നി​ൽ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു. പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി എതിർക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ൽ ഇ​തു​വ​രെ 45 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​നി​ൽ പ്ര​ക്ഷോ​ഭം വ്യാ​പി​ച്ച​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി​ക്കൊ​ണ്ട് പ്ര​സി​ഡ​ണ്ട് മ​സൂ​ദ് പെ​സ​ഷ്‌​കി​യാ​ൻ ഉ​ത്ത​ര​വി​ട്ടു.

രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ, അ​തി​രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ ഇവയിൽ വ​ല​യു​ന്ന ജ​ന​ങ്ങ​ളാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്. രാ​ജ്യ​ത്തെ ഭ​ര​ണ​കൂ​ട​വും പോ​ലീ​സ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 1979 ലെ ​ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് നി​ന്ന് പ​ലാ​യ​നം ചെ​യ്ത മു​ൻ രാ​ജാ​വി​ന്‍റെ മ​ക​ൻ പ്രി​ൻ​സ് റേ​സാ പ​ഹ്‌​ല​വി​യു​ടെ അ​നു​യാ​യി​ക​ളും സ​മ​ര രം​ഗ​ത്ത് സജീവമായുണ്ട്.

Related Posts