ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് തുടർച്ചയായി പ​രോ​ള്‍ ന​ൽ​കു​ന്ന​തി​ൽ കടുത്ത വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് മാ​ത്രം എ​ന്തി​നാ​ണ് നി​ര​ന്ത​രം പ​രോ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ടി.​പി വ​ധ​ക്കേ​സി​ൽ നി​ല​വി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ജ്യോ​തി ബാ​ബു.

ജ്യോ​തി ബാ​ബു​വി​ന്‍റെ പ​രോ​ള്‍ അ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. 12-ാം പ്ര​തിയാണ് ജ്യോ​തി ബാ​ബു. ബന്ധുവിൻ്റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ​രോ​ളി​നാ​യി ജ്യോ​തി ബാ​ബു അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ കോ​ട​തി ഈ ​അ​പേ​ക്ഷ തള്ളുകയായിരുന്നു. ടി.​കെ.​ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​ർ​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു.

Related Posts