യെമനിലെ സനായിൽ ഹൂതികൾ ആക്ടിങ് പ്രധാനമന്ത്രിയായി മുഹമ്മദ് അഹമ്മദ് മുഫ്താഹിനെ നിയമിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് അൽ-റഹ്‌വി മരണപ്പെട്ടതിനെ തുടർന്നാണ് നടപടി. ഹൂതി പ്രസിഡണ്ട് മെഹ്ദി അൽ-മഷാത് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രണ്ടു ദിവസം മുന്നേ ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിലായി നിരവധി ഹൂതി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ യെമൻ പ്രധാനമന്ത്രിയുടെ പ്രതിരോധ മന്ത്രിയും ഉൾപ്പെട്ടതായി ഏദൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. നിലവിൽ ഹൂതികളിൽ നിന്ന് വരുന്ന ഔദ്യോഗിക പ്രതികരണങ്ങളിൽ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹ്‌വിയുടെ മരണത്തെ കുറിച്ച് മാത്രമാണ് സ്ഥിരീകരണമുള്ളത്.