തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; 4 പേര്‍ പിടിയിൽ
തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തൃശ്ശൂർ പഴഞ്ഞി മങ്ങാട് മളോർകടവിൽ കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. മിഥുനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് ഉൾപ്പെടെ മിഥുന് പരിക്കേറ്റിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. 4 പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മങ്ങാട് സ്വദേശികളായ രാകേഷ്, അരുൺ ഗൗതം, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തിരുവല്ലയിൽ യുവതിയെയും കുഞ്ഞുങ്ങളെയും കാണാതായ സംഭവം; ഭർത്താവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി
തിരുവല്ലയിൽ യുവതിയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്തി. പത്തനംതിട്ട സ്വദേശി റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും ഈ മാസം 17 നാണ് കാണാതായത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെ (41) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയെയും മക്കളെയും കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ്
തുരങ്കപ്പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത 60 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാത്ഥ്യ മാകുന്നതോടെ കോഴിക്കോടിൻ്റെയും വയനാടിന്‍റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിതെളിയും. കാർഷിക, വ്യാപാര മേഖലകളിലും ടൂറിസം മേഖലകയിലും വൻ കുതിച്ചുചാട്ടത്തിനും ഇത് വഴിയൊരുക്കും. വയനാട്ടിലേക്ക് താമരശേരി ചുരത്തിലെ ഹെയർപിൻ വളവുകളിൽ കയറാതെ വേഗ മാർഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്‌ബി വഴി 2,134
കെഎസ്ആർടിസി ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം 31ന് തന്നെ വിതരണം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം 31ന് തന്നെ വിതരണം ചെയ്തെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. 31ന് തന്നെ കെഎസ്ആർടിസി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശമ്പളം എത്തിയെന്നും ബോണസും ഫെസ്റ്റിവൽ അലവൻസും തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹം ഇക്കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ‘പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ ശമ്പളം അവരവരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ഞാൻ വാക്ക് നൽകിയ ഫെസ്റ്റിവൽ അലവൻസും ബോണസും തിങ്കളാഴ്ച
ഓണക്കാലത്തെ തിരക്ക്; അധിക സർവീസുമായി കൊച്ചി മെട്രോ
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അധിക സർവീസുമായി കൊച്ചി മെട്രോ. സെപ്റ്റംബർ 2 മുതൽ 4 വരെ രാത്രി 10.45 വരെ സർവീസ് നടത്തുമെന്ന് മെട്രോ അധികൃതർ പറഞ്ഞു. അലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും അവസാന സർവീസ് 10.45 നാണ്. 6 സർവീസുകൾ തിരക്കുള്ള സമയങ്ങളിൽ അധികമായി നടത്തും. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവീസുകൾ വാട്ടർ മെട്രോയും നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസും നടത്തും. ഹൈ കോർട്ടിലേക്ക് ഫോർട്ട്
സർക്കാർ ക്ഷണിച്ചു; ഓണം വാരാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും
സർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണംവാരാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കറും. സർക്കാരിന്‍റെ ക്ഷണം സ്വീകരിച്ചെത്തുന്ന ഗവർണർ ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് പ്രധാനവേദിയിൽ ഗവർണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022 ലാണ് ഈ പതിവ് തെറ്റിയിരുന്നത്. സർക്കാരും ഗവർണറുമായി സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്.
കനത്ത മഴയും മണ്ണിടിച്ചിലും; ഹിമാചൽ പ്രദേശിൽ 18 മലയാളികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു
ഹിമാചൽപ്രദേശിൽ കനത്തമഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ മലയാളികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുന്നു. സംഘത്തിൽ 18 മലയാളികളാണുള്ളത്. 2 ഉത്തരേന്ത്യക്കാരും 5 തമിഴ്‌നാട്ടുകാരും സംഘത്തിലുണ്ട്. ഷിംലയിലേക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ച പാതയിൽ വെച്ച് ശനിയാഴ്ച മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നിലവിൽ കൽപ്പ എന്ന ഗ്രാമത്തിലാണ് സംഘമുള്ളത്. സംഘത്തില്‍ 3 പേര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ആംബുലന്‍സിന്‍റെ സഹായവും തേടി. ഷിംല വിമാനത്താവളത്തില്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് എത്തണമെങ്കില്‍ വ്യോമസേനയുടെ സഹായം ആവശ്യമാണ്. വിനോദസഞ്ചാരികളുടെ ആവശ്യം എയർലിഫ്റ്റിങ് വേണമെന്നതാണ്. വെള്ളവും ഭക്ഷണവും
ഉത്തര്‍പ്രദേശിൽ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർ മരിച്ചു
ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേർ മരിച്ചു. ഞായറാഴ്ച രാവിലെയോടെ ഗുഡാംബ സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ 5 പേര്‍ മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ രണ്ട് മരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തി
ഹൂതികൾ ആക്ടിങ് പ്രധാനമന്ത്രിയായി മുഹമ്മദ് അഹമ്മദ് മുഫ്താഹിനെ നിയമിച്ചു
യെമനിലെ സനായിൽ ഹൂതികൾ ആക്ടിങ് പ്രധാനമന്ത്രിയായി മുഹമ്മദ് അഹമ്മദ് മുഫ്താഹിനെ നിയമിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് അൽ-റഹ്‌വി മരണപ്പെട്ടതിനെ തുടർന്നാണ് നടപടി. ഹൂതി പ്രസിഡണ്ട് മെഹ്ദി അൽ-മഷാത് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസം മുന്നേ ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിലായി നിരവധി ഹൂതി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ യെമൻ പ്രധാനമന്ത്രിയുടെ പ്രതിരോധ മന്ത്രിയും ഉൾപ്പെട്ടതായി ഏദൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. നിലവിൽ
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനിൽ സമ്മർദ്ദം ചെലുത്തുന്നു
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനിൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും വാതകങ്ങളും എണ്ണയും ഇറക്കുമതി ചെയ്യുന്നത് പൂർണമായും നിർത്തലാക്കണമെന്നാണ് യൂറോപ്യൻ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്ൻ റഷ്യ സംഘർഷത്തിൽ അവർക്ക് സഹായമാകുമെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യക്കെതിരെ തിരിയണമെന്ന് യൂറോപ്യൻ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയുമായുള്ള വ്യാപാരബന്ധം