മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് എഎപി നേതാക്കൾ മാധ്യമങ്ങളുമായി എത്തിയതാണ് ബുധനാഴ്ച പുതിയ ഏറ്റുമുട്ടലിന് ഇടയാക്കിയത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കേയാണ് രാജ്യതലസ്ഥാനത്ത് എഎപി-ബിജെപി ഏറ്റുമുട്ടൽ കനത്തത്. തന്നെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കിയെന്ന, മുഖ്യമന്ത്രി അതിഷിയുടെ ആരോപണവും അതിനുള്ള ബിജെപിയുടെ മറുപടിയുമാണ് ഇപ്പോൾ രംഗം ചൂടുപിടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയും മുഖ്യമന്ത്രിയുടെ വസതിയും ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കേണ്ടതുണ്ട്. അത് കാണിച്ചുകൊടുക്കാനാണ് ഞങ്ങളിവിടെ വന്നത്, പ്രവേശനം തടയപ്പെട്ടതോടെ വസതിക്ക് മുന്നില്‍ ഇരു നേതാക്കളും ധര്‍ണയിരിക്കുകയും പോലീസുകാരുമായി വാഗ്വാദത്തിലേര്‍പ്പടുകയും ചെയ്തു.
ഷീഷ്മഹലിനേക്കുറിച്ച് ബിജെപി ഉയര്‍ത്തിയ വാദങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഡല്‍ഹി മന്ത്രിസഭാംഗമായ സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിയായ സഞ്ജയ് സിങ് എന്നിവര്‍ ബുധനാഴ്ച എത്തിയതോടെ സ്ഥിതി കൂടുതൽ കലുഷിതമായത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള ഇരുവരുടേയും പ്രവേശനം പോലീസ് തടഞ്ഞു. എഎപി എംപിയായ സഞ്ജയ് സിങും മന്ത്രിയായ സൗരഭ് ഭരത്വാജും ഇന്ന് കാഴ്ചവെച്ച പ്രകടനത്തിന് അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതിയുടെ മ്യൂസിയത്തെ രക്ഷിക്കാന്‍ കഴിയില്ല. ഷീഷ്മഹലില്‍ ഇന്ന് നടന്ന സംഭവത്തിലൂടെ വെളിപ്പെട്ടത് തികഞ്ഞ അരാജകത്വമാണ്, ബിജെപി എംപി സുധാന്‍സു ത്രിവേദിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.