കോവിഡ് എന്ന മഹാമാരി ഭീതിയില്‍ നിന്നും പൂര്‍ണമോചനം വരുന്നതിന് മുന്നേ ചൈനയില്‍ നിന്നും വീണ്ടും മറ്റൊരു വൈറസ് വ്യാപനത്തിൻ്റെ റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാസ്‌ക് ധരിച്ച് ചികിത്സയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നത്. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ആണ് ഈ രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചുമ, ജലദോഷം, പനി, തുമ്മല്‍ ഫ്‌ലൂ എന്നിങ്ങനെ ഉണ്ടായാൽ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കുന്നു. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ അല്‍പം ആശങ്ക പടര്‍ത്തുന്നുണ്ട്. നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്‌സീനോ ഇല്ല. അതേസമയം, എച്ച്എംപിവി മാത്രമല്ല, ഇന്‍ഫ്‌ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും ചൈനയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Posts