ബംഗളുരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ വ്യവസായി പോലീസിൻ്റെ പിടിയിലായി. ബെംഗളൂരു ഇന്ദിരാ നഗറിലെ കൃപലാനിയാണ് (36) പിടിയിലായത്.
ഉദ്യോഗസ്ഥയെ 7 വർഷത്തോളം സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി യുവവ്യവസായി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ബിസിനസുകാരനാണ് കൃപലാനി.
ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥയുമായി പ്രണയം നടിച്ചു അടുത്ത് കൂടിയ ശേഷം ഇയാൾ ഉദ്യോഗസ്ഥയെ ലൈംഗീകമായി ചുഷണം ചെയ്തു. പിന്നീട് താൻ പറയുന്നത് കേട്ടില്ലെങ്കിൽ വീഡിയോകളും സ്വകാര്യ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
അതോടൊപ്പം പരാതിക്കാരി ജോലിയിൽ നടത്തിയ ചില വീഴ്ചകളും മുതലെടുത്തും ഇയാൾ ബ്ലാക്ക്മെയിലിങ് ചെയ്തു. പിന്നീട് ഇവരുടെ സഹപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്തു.