സിനിമയായാലും കായികമായാലും രാഷ്ട്രീയമായാലും മനസില്‍ ആരാധനയുള്ള താരങ്ങളെ ഒന്നു കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി അവരുടെ വീടുകളിലോ ഓഫീസിലോ അല്ലെങ്കില്‍ അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തുന്ന ആരാധകരെ നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരാള്‍ ബെഗംളൂരുവില്‍ എത്തിയിരിക്കുന്നത് ഒരു കമ്പനിയുടെ സാരഥികളെ കാണാന്‍ ആണ്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി കൊടും ചൂടും കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് ബെംഗളൂരുവിലെത്തി. വിപ്രോയുടെ മുന്‍ ചെയര്‍മാന്‍ അസിം പ്രേംജിയെയും അദ്ദേഹത്തിൻ്റെ മമകനെയും നിലവിലെ ചെയര്‍മാനുമായ റിഷാദ് പ്രേംജിയെയും കാണുക എന്നതായിരുന്നു മോനിഷ് റാണയുടെ 2,300 കിലോമീറ്റര്‍ യാത്രയുടെ ഉദ്ദേശ്യം.
മോനിഷ് താക്കൂര്‍ എന്നും അറിയപ്പെടുന്ന മോനിഷ് റാണ 2023 ല്‍ മുംബൈയിലെത്താന്‍ 15 ദിവസം സൈക്കിള്‍ ചവിട്ടി. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ കാണാന്‍ ബോംബെ ഹൗസിന് പുറത്ത് 3 ദിവസം അദ്ദേഹം നിന്നിരുന്നു. ഇന്ത്യയിലെ ആറ് വലിയ ഐടി സേവന കമ്പനികളിലൊന്നായ വിപ്രോയുടെ പിന്നിലെ ശക്തികളെ കണ്ടുമുട്ടാനുള്ള സമാനമായ അന്വേഷണത്തിലാണ് 28 വയസ്സുള്ള റാണ ഇപ്പോള്‍.ഇന്നലെയാണ് 25 ദിവസത്തെ സൈക്ലിംഗിനു ശേഷം താന്‍ ബെംഗളൂരുവില്‍ എത്തിയതെന്ന് റാണ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.