ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട സംഭവത്തിൽ പ്രതിഷേധവുമായി ക്രൈസ്തവസഭകൾ രംഗത്ത്. ബിജെപിയുടെ നയങ്ങൾക്കും കേന്ദ്രസർക്കാരിനുമെതിരേ സംയുക്ത പ്രതിഷേധം നടത്താനൊരുങ്ങുന്നെന്നാണ് വിവരം. പ്രതിഷേധം എങ്ങിനെ വേണമെന്നും എപ്പോൾ ഏതു രീതിയിൽ വേണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് 3 സഭകളുടെ നേതാക്കൾ യോഗം ചേരും.

മലങ്കര, ലത്തീൻ, സീറോമലബാർ സഭകളുടെ നേതൃത്വം ഇന്ന് വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് ആലോചനയെന്നാണ് വിവരം. മൂന്ന് സഭകളുടെയും വികാരി ജനറൽമാരും അൽമായ നേതൃത്വവും ചേർന്ന് ഒരു യോഗം വിളിച്ചിരിക്കുയാണ്. ഈ യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നാണ് വിവരം. കേരളത്തിലെ ക്രൈസ്‌തവനേത്യത്വം ബിജെപിയോട് അനുകൂല മനോഭാവത്തിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ്.

കന്യാസ്ത്രീകളെ ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തിനും മതപരിവർത്ത നിരോധനത്തിനും കേസെടുത്ത് ജയിലിൽ അടച്ചിരിക്കുന്നത്. ഇവർക്ക് ജാമ്യം പോലും അസാധ്യമാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിൽ സഭകൾ അതൃപ്ത‌തിയിലാണ്. മതപരിവർത്തന നിരോധന നിയമം മനുഷ്യത്വരഹിതമാണെന്ന് നേരത്തേ സഭാ നേതാക്കൾ പ്രതികരിച്ചിരുന്നു.

Related Posts