വിക്‌ടറി പരേഡിൽ മോദി പങ്കെടുത്തേക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടറി പരേഡിൽ പങ്കെടുക്കില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റഷ്യയുടെ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയാഘോഷ ദിനത്തിലെ വിക്‌ടറി പരേഡിലേക്കാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്.
വിക്‌ടറി പരേഡിൽ പങ്കെടുക്കുക ഇന്ത്യയുടെ പ്രതിനിധി സംഘമായിരിക്കും എന്നും റഷ്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ജൂലൈയിലാണ് അവസാനമായി റഷ്യ സന്ദർശിക്കുന്നു. പ്രസിഡൻ്റ് വ്ളാദിമിർ പുതിനുമായി ഈ സന്ദർശനത്തിൽ വെച്ച് സുപ്രധാന ചർച്ച നടത്തിയിരുന്നു. കൂടാതെ പുതിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻഎസ്എബി) പുനഃസംഘടിപ്പിച്ചു. റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിൻ്റെ (റോ) മുൻ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതി തലവനായി നിയമിച്ചു. 6 അംഗങ്ങളെ കൂടി ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. യോഗം ചർച്ചചെയ്‌തത് പഹൽഗാം സംഭവത്തിൻ്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ്. ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ചേരുന്ന രണ്ടാമത്തെ മന്ത്രിതല സുരക്ഷാസമിതി യോഗമാണിത്. പാകിസ്‌താനെതിരെയുള്ള നയതന്ത്ര നടപടികൾ സ്വീകരിച്ചത് ആദ്യ യോഗത്തിലാണ്.