വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ആശാവർക്കർ മാരുടെ സമരത്തിൻ്റെ ഭാഗമായി ആശാവർക്കർമാർ നടത്തുന്ന കൂട്ട ഉപവാസ സമരം ഇന്ന് . സെക്രട്ടേറിയേറ്റിനു മുന്നിൽ ഇന്ന് രാവിലെ 10 മണിക്കാണ് ഉപവാസ സമരം ഇരിക്കുന്നത്. ഡോ. പി ഗീത സമരം ഉദ്ഘാടനം ചെയ്യും. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങി തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ നടപ്പിലാക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് ആശമാർ പറയുന്നത്. ആശാ പ്രവർത്തകർ ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്.

ആശാവർക്കർമാർ സർക്കാറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനേ തുടർന്നാണ് നിരാഹാര സമരം, കൂട്ട ഉപവാസം എന്നിങ്ങനെ സമരത്തിൻ്റെ വിവിധ തലങ്ങളിലേക്ക് കടന്നത്. കേരളത്തിന് ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ല, ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Posts