പാകിസ്‌താൻ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനുമുൻപ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയ്ക്ക് നേരെ പുലർച്ചെ നാലരയോടെ പ്രാർഥനയ്ക്കുശേഷം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് 9 നും 10നും ഇടയിൽ രാത്രിയിൽ ഇന്ത്യ ആക്രമണം നടത്തിയതിനാൽ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.

പാകിസ്താനിലെ റാവൽപിണ്ടി ഉൾപ്പെടെ ഒട്ടേറെ പ്രവിശ്യകളിൽ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂർ മൂലം പാകിസ്‌താന് കനത്ത നാശനഷ്ടമുണ്ടായന്നെ കാര്യം ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി പരസ്യമായി അംഗീകരിക്കുന്നത്.

ബ്രഹ്മോസ് ആക്രമണത്തിൽ നൂർ ഖാൻ വ്യോമതാവളമുൾപ്പെടെ തകർന്നതായി മേയ് 10 ന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. മിസൈലാക്രമണം ഇന്ത്യ നടത്തിയതായി പുലർച്ചെ 2.30 ന് സൈനികമേധാവി ഫോണിലൂടെ അറിയിച്ചതായി ഷഹബാസ് ഷെരീഫ് വെളിപ്പെടുത്തി.

Related Posts