തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിൽ പ്രതികളായ 11 പേർക്കും ജീപര്യന്തം. സുധീഷ് ഉണ്ണി, ശ്യാംകുമാർ, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സുരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നീ പ്രതികളെയാണ് ശിക്ഷിച്ചത്. നെടുമങ്ങാട് എസ്.സി/ എസ്.ടി കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പ്രതികൾ പിഴയൊടുക്കണം. കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് പിഴത്തുക നൽകണമെന്നും കോടതി വിധിച്ചു. ചെമ്പകമംഗലം ലക്ഷംവീട് സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റി റോഡിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്.

നിഷ്ഠൂര കൊലപാതകം നടന്നത് 2021 ഡിസംബർ 11നായിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്. 3 കൊലപാതകമടക്കം 18 കേസുകളിൽ പ്രതിയാണ് ഒട്ടകം രാജേഷ്. പ്രതികളുടെ ഭീഷണിയെത്തുടർന്ന് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്

Related Posts