ഡൽഹി ഗാസിയാബാദിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുൽദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരനായ തനിക്ക് അർബുദമാണെന്നും രോഗമുക്‌തി ഉറപ്പില്ലാത്തതിനാൽ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ. ഇക്കാര്യം വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.
കുൽദീപ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയത് ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ്. കുടുംബത്തിന് കാൻസറിനെ കുറിച്ച് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. താൻ ഭാര്യയെ ഒരുമിച്ചു ജീവിക്കാൻ പ്രതിജ്‌ഞയെടുത്തതിനാലാണ് കൂടെ കൊണ്ടുപോകുന്നതെന്നും ഇതു തൻ്റെ മാത്രം തീരുമാനമാണെന്നും കുൽദീപ് കത്തിൽ വ്യക്തമാക്കി. സംഭവസ്‌ഥലത്തു നിന്ന് പൊലീസ് സംഘം തോക്ക് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപ്രതിയിലേക്കു മാറ്റി.

Related Posts