2008 ലെ മുംബൈ ആക്രമണ കേസിലെ മുഖ്യപ്രതിയായ തഹാവൂര്‍ റാണ ഇന്ത്യയ്ക്ക് തന്നെ കൈമാറുന്നത് ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. ഒരു മുസ്ലിം ആയതിനാല്‍, ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താൻ പീഡനത്തിന് വിധേയനാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് റാണ അപ്പീലില്‍ പറയുന്നു.
യുഎസ് കോടതികള്‍ക്ക് തൻ്റെ മേലുള്ള അധികാരപരിധി നഷ്ടപ്പെട്ടാല്‍ താന്‍ ഉടന്‍ മരിക്കുമെന്നും റാണ പറഞ്ഞു. തൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും റാണ ചൂണ്ടിക്കാട്ടി,
പാര്‍ക്കിന്‍സണ്‍സ് രോഗം, 3.5 സെൻ്റിമീറ്റര്‍ നീളമുള്ള അബ്‌ഡോമിനല്‍ അയോര്‍ട്ടിക് അനൂറിസം, മൂത്രാശയ കാന്‍സറിനുള്ള സാധ്യത എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടെന്നും ഹർജിയില്‍ പറയുന്നു. യുഎസ് കോടതി റാണയുടെ ഹർജി നേരത്തെ നിരസിച്ചിരുന്നു. തുടര്‍ന്നാണ് കനേഡിയന്‍പാക്ക് പൗരനായ തഹാവൂര്‍ റാണയെ ഡിസംബറില്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായത്.