മ​ഹാ​രാ​ഷ്‌​ട്ര പൂനെ​​യി​ൽ ആ​ളൊ​ഴി​ഞ്ഞ ബ​സ്സി​നു​ള്ളി​ൽ വെച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലായി . 75 മ​ണി​ക്കൂ​ർ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പൂനെ​യി​ലെ ഷി​രൂ​ർ ത​ഹ​സി​ൽ​നി​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ​ പ്ര​തി ദ​ത്താ​ത്ര​യ് ഗ​ഡെ (36) യെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ സ്വാ​ര്‍​ഗേ​റ്റ് ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സ്സി​ല്‍​ വ​ച്ചാ​ണ് 26കാ​രി​യാ​യ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 5.45-ന് ​മ​ഹാ​രാ​ഷ്‌​ട്ര സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ (എം​എ​സ്ആ​ര്‍​ടി​സി) ശി​വ്ഷാ​ഹി എ​സി ബ​സ്സി​ലാ​ണു സം​ഭ​വം നടന്നത്.

പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് 8 അ​ന്വേ​ഷ​ണ​ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ യു​വ​തി സ​ത്താ​റ​യി​ലേ​ക്കു പോ​കാ​ന്‍ ബ​സ്സ് കാ​ത്തു​നി​ല്‍​ക്കു​മ്പോ​ള്‍ സ​ഹാ​യി​ക്കാൻ ​​എന്ന വ്യാ​ജേ​ന സ​മീ​പി​ച്ച് ബ​സി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

വാ​തി​ലു​ക​ള്‍ അ​ട​ച്ച​ശേ​ഷം ഇ​യാ​ള്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം മ​റ്റൊ​രു ബ​സ്സി​ല്‍ ക​യ​റി​യ യു​വ​തി സു​ഹൃ​ത്തി​നോ​ടു വി​വ​രം പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related Posts