പ്രയാഗ്‍രാജിലെ 45 ദിവസം നീണ്ട മഹാ കുംഭമേളയ്ക്ക് ശിവരാത്രി ദിവസമായ ഇന്ന് സമാപനം. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ സംഗമത്തിന് വേദിയാകുന്ന ഉത്തർ പ്രദേശിലെ പ്രയാഗ്‍രാജിലേക്ക് തീർഥാടകരുടെ ഒഴുക്ക്.

ശിവരാത്രി ദിവസം നടക്കുന്ന പുണ്യസ്നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരശ്ശീല വീഴും. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള 64 കോടി തീർഥാടകർ ഇതുവരെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ പ്രയാഗ്‍രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തുവെന്നാണ് കണക്ക്.

ശിവരാത്രി ദിവസത്തെ അമൃതസ്നാനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കുംഭനഗരിയിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷ മുൻനിർത്തി മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്. സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

Related Posts