മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 21 കൊ​ല​പാ​ത​ക​ങ്ങ​ൾ നടത്തിയ പ്ര​തി​യെ തി​രു​പ്പ​തി​യി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക, കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 21 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ അ​ബ്‌​ദു​ൽ അ​സീ​സ് (പി. ​വി​ശ്വ​നാ​ഥാ​ണ് ) ആണ് ആ​ന്ധ്രാ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2018ൽ ​കേ​ര​ള​ത്തി​ൽ ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ മോ​സ്റ്റ് വാ​ണ്ട​ഡ് ലി​സ്റ്റി​ൽ അ​സീ​സു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കേ​ര​ള പോ​ലീ​സ് ര​ണ്ട് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​യാ​ളു​ടെ സ​ഹാ​യി രാ​ജ​മ്മ എ​ന്ന സ്ത്രീ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം ​സ്ഥാ​പി​ക്കുകയും അവരുടെ വി​ശ്വാ​സം ആർജ്ജിച്ച ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ക​ർ​ണാ​ട​ക​യി​ൽ നാ​ല് കേ​സു​ക​ളി​ലും കേ​ര​ള​ത്തി​ൽ ആ​റ് കേ​സു​ക​ളി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 11 കേ​സു​ക​ളി​ലും അ​സീ​സ് പ്ര​തി​യാ​ണ്.

Related Posts