ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂരുവിന് ജ​യം. ബം​ഗ​ളൂരു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 43 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു സ്വ​ന്ത​മാ​ക്കി​യ​ത്. സഞ്ജു സാംസൺ നയിക്കുന്ന ചെ​ന്നൈ​യു​ടെ ഈ ​സീ​സ​ണി​ലെ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. ഐ​പി​എ​ല്ലി​ല്‍ ആ​ദ്യ​മാ​യാ​ണ് സീ​സ​ണി​ലെ ആ​ദ്യ മൂ​ന്നു​ക​ളി​ക​ളും ചെ​ന്നൈ തോ​ല്‍​ക്കു​ന്ന​ത്.

സ്കോ​ര്‍: ആ​ര്‍​സി​ബി 250/3, ചെ​ന്നൈ 207/10 (19.4). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ര്‍​സി​ബി നി​ശ്ചി​ത 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 250 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ ചെ​ന്നൈ​യ്ക്ക് 19.4 ഓ​വ​റി​ല്‍ 207 റ​ണ്‍​സി​ന് എ​ല്ലാ​വ​രും ഔട്ടായി. സ​ര്‍​ഫ​റാ​സ് ഖാ​നാ​ണ് (50 റ​ണ്‍സ്)ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ര്‍. ബം​ഗ​ളൂ​രു​വി​നാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്നും ജേ​ക്ക​ബ് ഡ​ഫി, അ​ഭി​ന​ന്ദ​ൻ സിം​ഗ്, ക്രു​ണാ​ൽ പാ​ണ്ഡ്യ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടിം ​ഡേ​വി​ഡി​ന്‍റെ​യും (25 പ​ന്തി​ൽ 70) ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും (50) ര​ജ​ത് പാ​ട്ടീ​ദാ​റി​ന്‍റെ​യും (48) മി​ക​വി​ലാ​ണ് ആ​ര്‍​സി​ബി കൂ​റ്റ​ൻ സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. ചെ​ന്നൈ​യ്ക്കാ​യി ഖ​ലീ​ൽ അ​ഹ​മ്മ​ദും അ​ൻ​ഷു​ൽ കം​ബോ​ജും ശി​വം ദു​ബെ​യും ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി. ചെ​ന്നൈ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്ത് തു​ട​രു​മ്പോ​ള്‍ ര​ണ്ടാം ജ​യ​ത്തോ​ടെ ആ​ര്‍​സി​ബി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

Related Posts