ഇ​റാ​ൻ പ്ര​സി​ഡ​ണ്ട് മ​സൂ​ദ് പെ​സ​ഷ്കി​യാ​നെ നോ​ക്കു​​ത്തി​യാ​ക്കി രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​നി​യ​ന്ത്ര​ണം ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോർപ്‌സ്(ഐ​ആ​ർ​ജി​സി) ഏ​റ്റെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. പ്ര​സി​ഡ​ണ്ട് നി​ർ​ദേ​ശി​ച്ച പ​ല സു​പ്ര​ധാ​ന നി​യ​മ​ന​ങ്ങ​ളും ഐ​ആ​ർ​ജി​സി ത​ട​യു​ക​യാണ്. ​ഇപ്പോഴത്തെ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ ത​ങ്ങ​ൾ നേ​രി​ട്ട് ന​ട​ത്തു​മെ​ന്ന ക​ർ​ക്ക​ശ നി​ല​പാ​ടി​ലാ​ണ് സൈ​നി​ക നേ​തൃ​ത്വം.

പു​തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ മ​ന്ത്രി​യെ നി​യ​മി​ക്കാ​നു​ള്ള പ്ര​സി​ഡ​ണ്ട് പെ​സ​ഷ്കി​യാ​ന്‍റെ നീ​ക്കം ഐ​ആ​ർ​ജി​സി ചീ​ഫ് ക​മാ​ൻ​ഡ​ർ അ​ഹ​മ്മ​ദ് വാ​ഹി​ദി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഇ​റാ​ൻ പ്ര​സി​ഡ​ണ്ടി​നെ സൈ​ന്യം പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യെ​ന്നും, പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്ത​ബ ഖ​മ​ന​യ്‌​യ്ക്ക് ചു​റ്റും സൈ​ന്യം ക​ന​ത്ത സു​ര​ക്ഷാ​വ​ല​യം തീ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തി​ന് ല​ഭി​ക്കു​ന്ന​ത് പോ​ലും സൈ​ന്യം ത​ട​യു​ന്ന​താ​യാ​ണ് വി​വ​രം.

Related Posts