അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷെ​ല്ലി കി​റ്റി​ൽ​സ​ണെ ബാ​ഗ്ദാ​ദി​ൽ വ​ച്ച് ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോയി. ബാ​ഗ്ദാ​ദി​ൽ വ​ച്ച് തോ​ക്കു​മാ​യെ​ത്തി​യ സം​ഘം ഇ​വ​രെ ബ​ല​മാ​യി കാ​റി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഇ​വ​രെ ത​ട്ടി​കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക യു​എ​സ് പൗ​ര​ത്വ​മു​ള്ള ഒ​രു സ്ത്രീ​യാ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. യു​ദ്ധം ആ​രം​ഭി​ച്ച​തു​മു​ത​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് യു​എ​സ് എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും പൗ​ര​ന്മാ​രോ​ട് രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഓ​ൺ-​ദി-​ഗ്രൗ​ണ്ട് റി​പ്പോ​ർ​ട്ടിം​ഗി​ന് ഈ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ ഏ​റെ പ്ര​ശ​സ്ത​യാ​ണ്. സി​റി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​റാ​ഖ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി അ​വ​ർ എ​ഴു​തി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ​ക്കാ​യി മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നും വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ അ​വാ​ർ​ഡ് ജേ​താ​വാ​യ ഫ്രീ​ലാ​ൻ​സ് ജേ​ണ​ലി​സ്റ്റാ​ണ് ഷെ​ല്ലി കി​റ്റി​ൽ​സ​ൺ.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Related Posts