ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് കോൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. സ്കോർ: കോല്‍ക്കത്ത 220/4, മുംബൈ 224/4 (19.1). കോൽക്കത്തയുടെ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. റിയാന്‍ റിക്കിള്ട്ടണ് (43 പന്തില്‍ 81), രോഹിത് ശര്‍മ (38 പന്തില്‍ 78) എന്നിവരുടെ മികച്ച പ്രകടനമാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.
രോഹിത് ശർമയും റയാൻ റിക്കിൾട്ടണും ഓപ്പണിംഗ് കൂട്ടികെട്ടിൽ 148 റൺസ് കൂട്ടിച്ചേർത്തു. 12-ാം ഓവറില്‍ മാത്രമാണ് കോല്‍ക്കത്തയ്ക്ക് ഈ കൂട്ടുകെട്ട് തകർക്കാന്‍ സാധിച്ചത്. 38 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്ത രോഹിത്തിനെ വൈഭവ് അറോറ മടക്കി. ആറ് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. ആദ്യം ബാറ്റു ചെയ്ത കോൽക്കത്തെ നാലു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെ (40 പന്തിൽ 67), അംഗ്ക്രിഷ് രഘുവംശി (29 പന്തിർ 51) എന്നിവരുടെ അർധസെഞ്ചറിയും ഫിൻ അലൻ (17 പന്തിൽ 37), റിങ്കു സിംഗ് (21 പന്തിൽ 33*) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.