ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതി ഹരികുമാറിനു വേണ്ടി പോലീസ് തിങ്കളാഴ്‌ച അപേക്ഷ സമർപ്പിക്കും. മാനസികാരോഗ്യ വിദഗ്ധരുടെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ തീരുമാനം.
ഹരികുമാറിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താമെന്നാണ് പോലീസിസ് കരുതുന്നത്. കുട്ടിയെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്നും ഇനിയും വ്യക്തമായി ഇയാൾ വെളിപ്പെടുത്താത്തതാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്.
താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്യൽ വേളയിൽ പോലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.