സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കരിങ്കൊടി പ്രതിഷേധം തുടരുമെന്നും ക്രമസമാധാനനില ഭദ്രമായി തുടരണമെന്നുള്ളത് കോൺഗ്രസിന്റെ ബാധ്യതയല്ലെന്നും കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും മുരളീധരൻ പറഞ്ഞു. ആരോഗ്യമന്ത്രിയെന്ന നിലയിൽ വീണാ ജോർജ് പരാജയം ആണെങ്കിലും നടിയെന്ന നിലയിൽ മികച്ച പെർഫോമൻസാണ് നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
‘വീണാ ജോർജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്തും ഇതേ തന്ത്രം പയറ്റിയിരുന്നു. കഴുത്തിന് അസുഖമുള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും കോളർ ധരിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്നും മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അദേഹം കൂട്ടിചേർത്തു.