ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജ​മ്മു കാ​ഷ്മീ​ർ കി​രീ​ട​ത്തി​ലേ​ക്ക്. ആദ്യ ഇ​ന്നിം​ഗ്സി​ൽ ജ​മ്മു ഉ​യ​ർ​ത്തി​യ 584 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ക​ർ​ണാ​ട 293 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ടീം എതിരാളികളായ കർണാടകയ്‌ക്കെതിരെ ഇ​തോ​ടെ 291 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് ജ​മ്മു ക​ര​സ്ഥ​മാ​ക്കി. ക​ർ​ണാ​ട​ക​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ജ​മ്മു നാ​ലാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോൾ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഇ​തോ‌​ടെ അ​വ​ർ​ക്ക് 477 റ​ൺ​സ് ലീ​ഡാ​യി. സാ​ഹി​ൽ ലോ​ത്ര (16), ക​മ്രാ​ൻ ഇ​ക്ബാ​ൽ (94) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ആ​റു​വി​ക്ക​റ്റും ഒ​രു ദി​വ​സ​വും കൈ​യി​ലി​രി​ക്കെ പ​ര​മാ​വ​ധി റൺ​സ് നേ​ടു​ക​യാ​യി​രി​ക്കും ജ​മ്മു​വി​ന്‍റെ ല​ക്ഷ്യം. സ​മ​നി​ല​യി​ൽ മ​ത്സ​രം അ​വ​സാ​നി​ച്ചാ​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ലീ​ഡി​ന്‍റെ ക​രു​ത്തി​ൽ ജ​മ്മു ജേ​താ​ക്ക​ളാ​കും.

Related Posts