വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ എട്ടുപേരെ കൂടി മോചിപ്പിച്ചു. വ്യാഴാഴ്ച സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ചു തായ് ലാൻഡ് സ്വദേശികളെയുമാണ് മോചിപ്പിച്ചത്. ഇസ്രായേൽ തടവിലുള്ള കുടുതൽ ഫലസ്ഥീനികളെ രാത്രിയോടെ മോചിപ്പിക്കും ബന്ദികളെ റെഡ് ക്രോസിനു കൈമാറുമ്പോൾ റോഡിലും തകർന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികൾ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. യുദ്ധത്തിൽ രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ ഗസ്സ സിറ്റിയിലെ തകർന്ന വീടിനു മുന്നിൽ നൂറുകണക്കിന് പോരാളികളുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രായേലി സൈനിക അംഗം ബെർഗറിൻ്റെ കൈമാറ്റം നടന്നത്.

Related Posts