മഹാരാഷ്ട്രയിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് മംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ച നാലുപേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജോക്കാട്ടെ ക്രോസ് റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.
ഉഡുപ്പി ജില്ല യിലെ ഹെജമാഡി കോടി നിവാസിയായ എം.എച്ച്. മയ്യാഡി (48), മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചോപ്ഡ താലൂക്ക് നിവാസിയായ കരൺ ബാബു റാം ജാദവ് (27), മംഗളൂരു കുദ്രോളി നിവാസിയായ ഇബ്രാ ഹിം ഖലിൽ (47), മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ തഷിൽ നിവാസിയായ സമീർ ഷാ (19), എന്നിവരാണ് അറസ്റ്റിലായത്.
18,000 രൂപ വിലമതിക്കുന്ന 6 മൊബൈൽ ഫോണുകളും, 11.12 ലക്ഷം രൂപ വിലമതിക്കുന്ന 22.250 കിലോഗ്രാം കഞ്ചാവും കള്ളക്കടത്ത് നടത്താൻ ഉപയോഗിച്ച ലക്ഷം രൂപ വിലമതിക്കുന്ന 2 സ്കൂട്ടറുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.