പോക്സോ കേസിൽ നടൻ കുട്ടിക്കൽ ജയചന്ദ്രൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് കസബ സ്‌റ്റേഷനിൽ വ്യാഴാഴ്‌ച രാവിലെ ഹാജരായ നടനെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. ആറുമാസത്തിലധികം നീണ്ട ഒളിവു ജീവിതത്തിനു ശേഷമാണു ജയചന്ദ്രൻ പോലീസിനു മുന്നിലെത്തിയത്. ജയചന്ദ്രനെ ഫെബ്രുവരി 28 വരെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്.

മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണു നിർദേശം. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടൻ പോലീസ് സ്‌റ്റേഷനിലെത്തി ഹാജരായത്. നേരത്തെ ഹൈക്കോടതിയിൽ നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടർന്നാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്.

കുടുംബ തർക്കങ്ങൾ മുതലെടുത്ത് നാലു വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് കഴിഞ്ഞ വർഷം ജൂണിൽ ജയചന്ദ്രനെതിരേ കേസ് രജിസ്റ്റർ ചെയ്‌തത്‌. കുട്ടിയിൽ നിന്ന് പോലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു

Related Posts