ബെംഗളൂരു തുമക്കൂരുവിൽ ബാങ്ക് അക്കൗണ്ടിലെ 40 ലക്ഷം രൂപ തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടം ചെയ്‌തതോടെ കൊലപാതകം പുറത്തുവരികയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് മകളും ഭർത്താവും ആദ്യം പറഞ്ഞത്. മുക്കിൽനിന്നു രക്തം വന്നത് കണ്ടതോടെ പുഷ്പാവതിയുടെ സഹോദരൻ എസ്.അനിൽകുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഉറക്കത്തിനിടെ പുഷ്പാവതിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് സുചിത്രയും ഭർത്താവ് സുരേഷ് കുമാറും മൊഴി നൽകി.

Related Posts