ബുധനാഴ്‌ച നടന്ന മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് അമ്മയും മകളും ഉൾപ്പെടെ കർണാടക ബെളഗാവി ജില്ലയിൽ നിന്നുള്ള നാല് പേർ മരിച്ചു. അരുൺ നാരായൺ ഖോപാർഡെ(60), മഹാദേവി ഹനുമന്ത് ബാവനൂർ(40) ജ്യോതി ഹത്തർവാദ(50), മകൾ മേഘ ഹത്തർവാദ്(25), എന്നിവരാണ് മരിച്ചത്.
മഹാകുംഭ മേളയിൽ പങ്കെടുക്കാൻ ബെളഗാവിയിൽ നിന്നുള്ള ഭക്തരുടെ സംഘം ഞായറാഴ്‌ച പ്രയാഗ്‌രാജിലേക്ക് പോയിരുന്നു. മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ ബുധനാഴ്‌ച രാവിലെ മുതൽ ജ്യോതി ഹത്തർവാദിൻ്റെ കുടുംബാംഗങ്ങൾക്ക് ജ്യോതിയെയോ മേഘയെയോ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ബെളഗാവി സ്വദേശിയായ മറ്റൊരാൾ ജ്യോതിയുടെയും മേഘയുടെയും മരണവിവരം വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു.