സാമൂഹിക മാധ്യമത്തിൽ ഇ​ടു​ന്ന ഒ​രു കു​റി​പ്പി​ലെ തി​രു​ത്ത​ൽ പോ​ലും വാ​ർ​ത്ത​യാ​ണെ​ന്നും പൊ​തു ത​ത്വ​ത്തെ​പ്പോ​ലും പാ​ർ​ട്ടി യു​ദ്ധ​ങ്ങ​ളി​ലേ​ക്കു ചു​രു​ക്കി ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ക​യാ​ണെ​ന്നും ക​വി​യും സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. ജ​ൽ​പ​ന​ങ്ങ​ൾ​ക്കു പ്ര​തി​ക​രി​ച്ചു സ​മ​യം ക​ള​യാ​നി​ല്ലെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ഇ​നി പ്ര​തി​ക​ര​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​ട്ട പോ​സ്റ്റി​ൽ വ​രു​ത്തി​യ തി​രു​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് സ​ച്ചി​ദാ​ന​ന്ദ​ൻ വീ​ണ്ടും കു​റി​പ്പു​മാ​യി എ​ത്തി​യ​ത്. -ജ​യി​ൽ ക​ഥ​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്നെ​ണ്ണ​മാ​യി. ചി​ല​ത് തീ​രെ​ച്ചെ​റു​ത്. എ​ങ്ങോ​ട്ടു പോ​കു​ന്നു എ​ന്നു നോ​ക്കാം. ഒ​രു ക​ഥാ സ​മാ​ഹാ​രം. ഒ​രു ക​വി​താ സ​മാ​ഹാ​രം. ഒ​രു ലേ​ഖ​ന-​പ്ര​ഭാ​ഷ​ണ സ​മാ​ഹാ​രം. ഇ​ത്ര ഉ​ണ്ടാ​യേ​ക്കും. കൊ​ല ചെ​യ്യ​പ്പെ​ട്ടി​ല്ല എ​ങ്കി​ൽ- എ​ന്നാ​യി​രു​ന്നു ആ​ദ്യ കു​റി​പ്പ്. 15 മി​നു​ട്ടി​നു​ശേ​ഷം -അ​തി​ജീ​വി​ച്ചെ​ങ്കി​ൽ- എ​ന്നു തി​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ ഭ​ര​ണം ആ​ശാ​സ്യ​മ​ല്ലെ​ന്ന പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നാ​ലെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ര​ച​ന​ക​ളെ​ക്കു​റി​ച്ചു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റും മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും കു​റി​പ്പു​മാ​യി എ​ത്തി​യ​ത്.

‘താ​ൻ ഇ​ട​തി​ന്‍റെ വീ​ഴ്ച​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തു​ നി​ന്നാ​ണ്. ഏ​തു പാ​ർ​ട്ടി ഭ​രി​ച്ചാ​ലും സ്വ​യം വി​മ​ർ​ശ​നം ഇ​ല്ലെ​ങ്കി​ൽ അ​പ്ര​മാ​ദി​ത്വം തോ​ന്നാം. താ​ൻ എ​ത്ര​യോ ​കു​റി പ​റ​ഞ്ഞ​തി​നെ എ​ന്തെ​ല്ലാം വി​ധ​ത്തി​ലാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പൊ​തു​മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് എ​ന്ന​തു ത​മാ​ശ​യോ​ടെ കാ​ണു​ന്നു. പ്ര​തി​ക​ര​ണ​ങ്ങ​ൾ കാ​ണു​മ്പോ​ൾ ചി​ല സു​ഹൃ​ത്തു​ക്ക​ൾ​ക്കു വേ​ദ​നി​ച്ചെ​ന്നു ക​ണ്ടു. പോ​സ്റ്റി​ൽ ഒ​രു വാ​ക്കു തി​രു​ത്തി​യാ​ൽ പോ​ലും വാ​ർ​ത്ത​യാ​ണ്.

സ​മൂ​ഹം എ​ഴു​ത്തു​കാ​ർ​ക്കു ന​ൽ​കു​ന്ന പ്ര​ധാ​ന്യ​മാ​യി ഇ​തി​നെ​യും വ്യാ​ഖ്യാ​നി​ച്ച് അ​ഭി​മാ​നം കൊ​ള്ളാം. പൊ​തു​ത​ത്വ​ത്തെ​പ്പോ​ലും പാ​ർ​ട്ടി യു​ദ്ധ​ങ്ങ​ളി​ലേ​ക്കു ചു​രു​ക്കി ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന അ​ൽ​പ​ബു​ദ്ധി ജീ​വി​ക​ൾ താ​ൻ നി​ര​ന്ത​രം വ​ല​തു​പ​ക്ഷ​ത്തെ വി​മ​ർ​ശി​ച്ചു കു​റി​പ്പു​ക​ൾ ഇ​ടു​ന്ന​തു കാ​ണു​ന്ന​തേ​യി​ല്ല.കു​റേ​പ്പേ​ർ​ക്ക് ഉ​പ​ജീ​വ​ന​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ഇ​തും ഉ​ദ്ധ​രി​ക്കാം. നാ​ളേ​യ്ക്കു​ള്ള വ​ഴി​യാ​യ​ല്ലോ’ എ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ കു​റി​ച്ചു.

Related Posts