പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അടുത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 7.85 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 11 ശ​ത​മാ​ന​മാ​ണ് പ്ര​തി​രോ​ധ​ത്തി​നാ​യി മാ​റ്റി​വ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് എട്ടു ശ​ത​മാ​ന​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​രോ​ധ വി​ഹി​ത​ത്തി​ൽ ഉ​ണ്ടാ​യ ഈ ​വ​ർ​ധ​ന​ രാ​ജ്യ​ത്തെ സൈ​നി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ റിക്കാ​ർ​ഡാ​ണ്. സാ​യു​ധ സേ​ന​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നാ​യി മാ​ത്രം 2.19 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഇതു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 21.84 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. പു​തി​യ വി​മാ​ന​ങ്ങ​ൾ​ക്കും എ​ൻ​ജി​നു​ക​ൾ​ക്കു​മാ​യി 63,733 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ന്ത​ർ​വാ​ഹി​നി​ക​ൾ, റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റു​ക​ൾ​ക്ക് ഇ​തു വേ​ഗം കൂ​ട്ടും. സൈ​നി​ക​രു​ടെ പെ​ൻ​ഷ​ൻ വി​ഹി​തം 1.71 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി.

Related Posts